രാജ്യത്തു, 2023 മാർച്ചിൽ ആധാർ ഉടമകൾ ഏകദേശം 2.31 ബില്യൺ ആധാർ സ്ഥിരീകരിച്ചുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇത് ആധാറിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗത്തിനും, രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും അടിവരയിടുന്നതാണ്, എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 2.26 ബില്യൺ സ്ഥിരീകരണ ഇടപാടുകൾ നടത്തിയ ഫെബ്രുവരിയിലേതിനേക്കാൾ മാർച്ചിലെ എണ്ണം വളരെ കൂടുതലാണ്, ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ആധാറിന്റെ ബയോമെട്രിക് ഫിംഗർപ്രിന്റ് ഉപയോഗിച്ചാണ് ഭൂരിഭാഗം സ്ഥിരീകരണ ഇടപാട് നമ്പറുകളും നടപ്പിലാക്കിയതെങ്കിൽ, അതിന് ശേഷം ഡെമോഗ്രാഫിക്, ഒടിപി സ്ഥിരീകരണങ്ങൾ നടക്കുന്നുവെന്ന്, പ്രസ്താവനയിൽ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. സുതാര്യവും മെച്ചപ്പെട്ടതുമായ ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്നതിലൂടെയും, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിലൂടെയും ആധാർ ഇ-കെവൈസി സേവനം ബാങ്കിംഗ്, ഇതര ബാങ്കിംഗ് സാമ്പത്തിക സേവനങ്ങൾക്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
2023 മാർച്ചിൽ 311.8 ദശലക്ഷത്തിലധികം ഇ-കെവൈസി ഇടപാടുകൾ ആധാർ വഴി നടത്തി, ഇത് ഫെബ്രുവരിയിൽ നടന്ന ഇടപാടുകളിൽ നിന്ന് 16.3 ശതമാനത്തിലധികം വർധനവ് സൂചിപ്പിക്കുന്നു. ഇ-കെവൈസി സ്വീകരിക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങൾ, ടെലികോം സേവന ദാതാക്കൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉപഭോക്തൃ ഏറ്റെടുക്കലിന്റെ ചെലവ് ഗണ്യമായി കുറച്ചു. ഇതുവരെയുള്ള ആധാർ ഇ-കെവൈസി ഇടപാടുകളുടെ എണ്ണം 2023 മാർച്ച് അവസാനത്തോടെ 14.7 ബില്യണായി കവിഞ്ഞു. പ്രായപൂർത്തിയായവരിൽ ആധാർ സാച്ചുറേഷൻ സാർവത്രികമായി ഇപ്പോഴും തുടരുന്നു, 2023 ഫെബ്രുവരിയിൽ 16.8 ദശലക്ഷത്തിലധികം അപ്‌ഡേറ്റുകൾ ഉണ്ടായിരുന്നു, എന്നാൽ മാർച്ചിൽ പൗരന്മാരുടെ അഭ്യർത്ഥനകളെ മാനിച്ച് 21.47 ദശലക്ഷത്തിലധികം ആധാറുകൾ അപ്‌ഡേറ്റ് ചെയ്‌തു.
ബന്ധപ്പെട്ട വാർത്തകൾ: എത്തനോളിനുള്ള പഞ്ചസാരയുടെ ഡൈവേർഷൻ 11% കുറയുമെന്ന് പ്രഖ്യാപിച്ച് ISMA