Updated on: 16 March, 2023 11:10 AM IST
Aadhaar card can be updated till June 14 says UIDAI

രാജ്യത്തെ പൗരന്മാരുടെ തിരിച്ചറിയലിനായി ഉപയോഗിച്ചു വരുന്ന ആധാർ കാർഡിലെ രേഖകൾ സൗജന്യമായി ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാൻ ജൂൺ 14 വരെ തീരുമാനിച്ചതായി യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI) ഓദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ആധാർ കാർഡിന്റെ സൗജന്യ സേവനം അടുത്ത മൂന്ന് മാസത്തേക്ക്, അതായത് 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ ലഭ്യമാണ്. ഈ സേവനം മൈ ആധാർ പോർട്ടലിൽ മാത്രം സൗജന്യമാണെന്നും ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ 50 രൂപ ഫീസ് ഈടാക്കുന്നത് തുടരുമെന്നും ശ്രദ്ധിക്കേണ്ടതാണ്, എന്ന് UIDAIയുടെ ഓദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.

ആധാർ കാർഡിലെ സംഖ്യാപരമായ വിശദാംശങ്ങൾ പുനർമൂല്യപ്പെടുത്തുന്നതിനായി ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് (PoI/PoA) ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യാൻ യുഐഡിഎഐ(UIDAI) രാജ്യത്തെ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു, പ്രത്യേകിച്ചും ആധാർ 10 വർഷം മുമ്പ് നൽകിയതാണെങ്കിൽ ഒരിക്കലും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഉടനെ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. സംഖ്യാ വിശദാംശങ്ങളായ (പേര്, ജനനത്തീയതി, വിലാസം മുതലായവ) മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, പൗരന്മാർക്ക് പതിവായി ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം, അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കാം. അത്തരം സന്ദർഭങ്ങളിൽ സാധാരണ നിരക്കുകൾ ബാധകമാകുമെന്നും അറിയിച്ചു.

ആധാർ നമ്പർ ഉപയോഗിച്ച് https://myaadhaar.uidai.gov.in/ എന്നതിൽ ലോഗിൻ ചെയ്യാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് OTP അയയ്‌ക്കും, പിന്നീട് അതിൽ 'ഡോക്യുമെന്റ് അപ്‌ഡേറ്റ്' ക്ലിക്ക് ചെയ്താൽ മതി. താമസക്കാരന്റെ നിലവിലുള്ള വിശദാംശങ്ങൾ പ്രദർശിപ്പിക്കും. ഒരു ആധാർ കാർഡുടമ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട്, വിവരങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ, അടുത്ത ഹൈപ്പർ ലിങ്കിൽ ക്ലിക്കുചെയ്യുക. അടുത്ത സ്ക്രീനിൽ, വ്യക്തിയുടെ ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റ് എന്നിവ തിരഞ്ഞെടുത്ത് അതിന്റെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം. അതിനു ശേഷം രേഖകൾ അപ്ഡേറ്റ് ചെയ്യുക, ഓദ്യോഗിക പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: കർണാടകയിൽ പാലിന് ക്ഷാമം, വില വർധിപ്പിക്കില്ല...

English Summary: Aadhaar card can be updated till June 14 says UIDAI
Published on: 16 March 2023, 10:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now