1. News

ആധാർ മിത്ര, യുഐഡിഎഐയുടെ പുതിയ ചാറ്റ്ബോട്ട്, കൂടുതൽ അറിയാം

മികച്ച താമസ അനുഭവത്തിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാർക്ക്അപ്പ് ലാംഗ്വേജ് അധിഷ്‌ഠിത ചാറ്റ്‌ബോട്ട്, 'ആധാർ മിത്ര' പുറത്തിറക്കി. ആധാർ പിവിസി കാർഡുകളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യൽ, ആധാർ എൻറോൾമെന്റ്/അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കൽ, എൻറോൾമെന്റ് സെന്ററുകളുടെ ലൊക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ചാറ്റ്ബോട്ട് മെച്ചപ്പെടുത്തിയത്.

Raveena M Prakash
Aadhar Mitra, UIDAI's new Chatbot, Let's see how it works
Aadhar Mitra, UIDAI's new Chatbot, Let's see how it works

മികച്ച താമസ അനുഭവത്തിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മാർക്ക്അപ്പ് ലാംഗ്വേജ് അധിഷ്‌ഠിത ചാറ്റ്‌ബോട്ട് ആയ 'ആധാർ മിത്ര' പുറത്തിറക്കി. ആധാർ പിവിസി കാർഡുകളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യൽ, ആധാർ എൻറോൾമെന്റ്/അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കൽ, എൻറോൾമെന്റ് സെന്ററുകളുടെ ലൊക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് ചാറ്റ്ബോട്ട് മെച്ചപ്പെടുത്തിയത്. താമസക്കാർക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാനും അവയിൽ ഫോളോ അപ്പ് ചെയ്യാനും ബോട്ട് ഉപയോഗിക്കാം.

'രാജ്യത്തെ സ്ഥിരതാമസക്കാർക്ക് ഇപ്പോൾ പരാതികൾ രജിസ്റ്റർ ചെയ്യാനും നിരീക്ഷിക്കാനും അവരുടെ ആധാർ പിവിസി കാർഡുകളുടെ സ്റ്റാറ്റസ് പരിശോധിക്കാനും മറ്റും കഴിയും', എന്ന് യുഐഡിഎഐ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു. 2022 ഒക്‌ടോബറിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസ് (DARPG) പുറത്തിറക്കിയ റാങ്കിംഗ് റിപ്പോർട്ടിൽ, എല്ലാ ഗ്രൂപ്പ് എ മന്ത്രാലയങ്ങൾ, വകുപ്പുകൾ, പൊതു പരാതികൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ UIDAI ഒന്നാം സ്ഥാനത്തെത്തി. യുഐഡിഎഐ തുടർച്ചയായി മൂന്നുമാസം സ്റ്റാൻഡിംഗിൽ മുന്നിലാണ്.

യുഐഡിഎഐക്ക് ഫലപ്രദമായ പരാതി പരിഹാര സംവിധാനവുമുണ്ട്. അത് യുഐഡിഎഐ ആസ്ഥാനം, അതിന്റെ റീജിയണൽ ഓഫീസുകൾ, ടെക്നോളജി സെന്റർ, സജീവ കോൺടാക്റ്റ് സെന്റർ പങ്കാളികൾ എന്നിവ ഉൾക്കൊള്ളുന്നു. ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് പ്രകാരം, 'യുഐഡിഎഐ (UIDAI) ഒരു ഫെസിലിറ്റേറ്ററാണ്. ഇത് പൗരന്റെ ജീവിത രീതികൾ സുഗമമാക്കാനും, ബിസിനസ്സ് നടത്താനുള്ള ബുദ്ധിമുട്ട് ലഘുകരിക്കുകയും കൂടാതെ ആധാർ ഉടമകളുടെ അനുഭവം ക്രമാനുഗതമായി മെച്ചപ്പെടുത്താൻ സ്ഥിരമായി പരിശ്രമിക്കുകയും ചെയ്യുന്നു.

ജീവിതം സുഗമമാക്കുന്നതിനൊപ്പം പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്താനും സംഘടന പ്രതിജ്ഞാബദ്ധമാണ് എന്ന് അറിയിച്ചു. അത്യാധുനികവും ഭാവിയുക്തവുമായ ഓപ്പൺ സോഴ്‌സ് സിആർഎം സൊല്യൂഷൻ യുഐഡിഎഐ ക്രമേണ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. താമസക്കാർക്ക് യുഐഡിഎഐ സേവന ഡെലിവറി മെച്ചപ്പെടുത്തുന്നതിന്, പുതിയ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് (CRM) സൊല്യൂഷൻ അത്യാധുനിക കഴിവുകളോടെയാണ് നിർമ്മിച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് സൊല്യൂഷന് ഒരു ഫോൺ കോൾ, ഇമെയിലുകൾ, ചാറ്റ്‌ബോട്ട്, വെബ് പോർട്ടലുകൾ, സോഷ്യൽ മീഡിയ, ലെറ്റർ, വാക്ക്-ഇൻ തുടങ്ങിയ മൾട്ടി-ചാനലുകളെ പിന്തുണയ്ക്കാനുള്ള ശേഷിയുണ്ട്, അതിലൂടെ പരാതികൾ ഫയൽ ചെയ്യാനും ട്രാക്കുചെയ്യാനും ഫലപ്രദമായി പരിഹരിക്കാനും കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: ആട്ടിറച്ചി ഉൽപ്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കാനായി 329 കോടി രൂപയുടെ പദ്ധതി: ജമ്മു സർക്കാർ

English Summary: Aadhar Mitra, UIDAI's new Chatbot, Let's see how it works

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds