1. ആധാർ കാർഡ് വഴി വായ്പ ലഭിക്കും. സാധാരണ ധനകാര്യ സ്ഥാപനങ്ങളിൽ ലോണിന് അപേക്ഷിക്കുമ്പോൾ വോട്ടേഴ്സ് ഐഡി, പാസ്പോർട്ട്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ നൽകണം. എന്നാൽ പേര്, ജനനതീയതി, വിലാസം, ബയോമെട്രിക് വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ ആധാർ കാർഡിൽ ഉൾപ്പെടുന്നതു കൊണ്ട് ഇത് സാധുവായ കെവൈസി രേഖയായി കണക്കാക്കപ്പെടും. ഇതിനായി ബാങ്ക് വെബ്സൈറ്റിൽ വ്യക്തിഗത ലോണിന് ഓൺലൈനായി അപേക്ഷ നൽകണം. വായ്പ തുക, ആധാർ വിവരങ്ങൾ എന്നിവ നൽകണം. അപ്ലോഡ് ചെയ്ത രേഖകളും അപേക്ഷയും ബാങ്ക് പരിശോധിക്കും. അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ, 24 മണിക്കൂറിനുള്ളിൽ വായ്പ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ആധാർ കാർഡ് ഉപയോഗിച്ചുള്ള വായ്പകൾ വഴി, ഓൺലൈൻ വെരിഫിക്കേഷൻ പ്രോസസിംഗ് എളുപ്പമാക്കുകയും, ലോണുകളുടെ വിതരണം വേഗത്തിലാക്കുകയും ചെയ്യുന്നു.
കൂടുതൽ വാർത്തകൾ: വിള ഇൻഷുറൻസ്; കേരളത്തിൽ നിന്നും ചേർന്നത് 21,707 പേർ
2. മലപ്പുറം ജില്ലയിൽ കർഷക തൊഴിലാളി ക്ഷേമനിധിയുടെ പ്രത്യേക ക്യാമ്പ് ഫെബ്രുവരിയിൽ സംഘടിപ്പിക്കും. നിലവിലുള്ള കർഷക തൊഴിലാളികളിൽ നിന്നും അംശദായം സ്വീകരിക്കുന്നതിനും, അംഗങ്ങളല്ലാത്ത കർഷക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുക. തവനൂർ, കാലടി വില്ലേജ് പരിധിയിലുള്ളവർക്ക് 2024 ഫെബ്രുവരി 12ന് തവനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് ക്യാമ്പ് നടക്കുക. മലപ്പുറം, മേൽമുറി, പാണക്കാട് വില്ലേജ് പരിധിയിലുള്ളവർക്ക് ഫെബ്രുവരി 15നും, കോഡൂർ, കൂട്ടിലങ്ങാടി വില്ലേജ് പരിധിയിലുള്ളവർക്ക് ഫെബ്രുവരി 19നും, മലപ്പുറത്തുള്ള കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിൽ ക്യാമ്പ് നടക്കും. പൂക്കോട്ടൂർ, മൊറയൂർ വില്ലേജ് പരിധിയിലുള്ളവർക്ക് ഫെബ്രുവരി 22ന് പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും ക്യാമ്പ് നടക്കും.
3. തിരുവനന്തപുരം ജില്ലയിലെ കട്ടച്ചൽകുഴിയില്‍ പ്രവര്‍ത്തിക്കുന്ന നാളികേര ഗവേഷണ കേന്ദ്രത്തിലെ ലൈവ് സ്‌റ്റോക്ക് യൂണിറ്റില്‍ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ വില്‍ക്കുന്നു. ഒരുമാസം പ്രായമായ കോഴിക്കുഞ്ഞിന് 75 രൂപയും, രണ്ടുമാസം പ്രായമായതിന് 120 രൂപയും, മൂന്നുമാസം പ്രായമായതിനു 180 രൂപയുമാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് - 8590294692, 9446516171.
4. നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾക്കായി കർഷകർക്ക് മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രത്തെ സമീപിക്കാം. കുട്ടനാട്ടിലെ പുഞ്ചകൃഷി ആരംഭിച്ച പാടശേഖരങ്ങളില്‍ നെല്ലിനെ ആക്രമിക്കുന്ന ചിത്രകീടത്തിന്റെ സാന്നിധ്യം ഫീല്‍ഡ് തല നിരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈച്ച വർഗത്തില്‍പ്പെട്ട ഈ കീടം വിത കഴിഞ്ഞ് ആദ്യ 25 ദിവസത്തിനുള്ളിലാണ് നെല്‍കൃഷിയെ ആക്രമിക്കുന്നത്. ഇവ ഇലകളിൽ മുട്ടയിടുകയും, പുഴുക്കള്‍ ഇലക്കകത്തിരുന്ന് ഹരിതകം കാര്‍ന്ന് തിന്നുകയുമാണ് ചെയ്യുന്നത്. കീടബാധ ഒഴിവാക്കുവാനുള്ള പ്രധാന മാര്‍ഗ്ഗങ്ങൾക്കും ഇത് സാധിക്കാത്ത പക്ഷം രാസകീടനാശിനി പ്രയോഗം നടത്തുന്നതിനെ പറ്റിയും അറിയാൻ മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രവുമായി (9567819958) ബന്ധപ്പെടാം.