1. News

വിള ഇൻഷുറൻസ്; കേരളത്തിൽ നിന്നും ചേർന്നത് 21,707 പേർ

വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാൻ അവസരമുണ്ട്

Darsana J
വിള ഇൻഷുറൻസ്; കേരളത്തിൽ നിന്നും ചേർന്നത് 21,707 പേർ
വിള ഇൻഷുറൻസ്; കേരളത്തിൽ നിന്നും ചേർന്നത് 21,707 പേർ

1. കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ കേരളത്തിൽ നിന്നും ഇതുവരെ ചേർന്നത് 21,707 പേർ മാത്രമെന്ന് റിപ്പോർട്ട്. പാലക്കാട് ജില്ലയിൽ നിന്നാണ് കൂടുതൽ പേർ പദ്ധതിയിൽ ചേർന്നത്. തിരുവനന്തപുരം– 53, കൊല്ലം– 14, പത്തനംതിട്ട– 9, ആലപ്പുഴ– 110, കോട്ടയം– 22, ഇടുക്കി– 87, എറണാകുളം– 46, തൃശൂർ– 2,581, പാലക്കാട് - 17,434, മലപ്പുറം– 1124, കോഴിക്കോട്– 35, വയനാട്– 11, കണ്ണൂർ– 77, കാസർകോട്– 104 എന്നിങ്ങനെയാണു പദ്ധതിയിൽ ചേർന്നവരുടെ എണ്ണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കാണ് നഷ്ടപരിഹാരം നൽകുന്നത്. നെല്ല്, കവുങ്ങ്, റബർ, വാഴ, വെറ്റില, തെങ്ങ്, ഇഞ്ചി, ഏലം, കശുമാവ്, കൊക്കോ, പൈനാപ്പിൾ, കാപ്പി, പയർ വർഗങ്ങൾ, മരച്ചീനി, എള്ള്, പച്ചക്കറി വിളകൾ, മഞ്ഞൾ, തേയില തുടങ്ങിയവ ഉൾപ്പെടെയുള്ള വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാൻ അവസരമുണ്ട്. ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കൂടുതൽ വാർത്തകൾ: പിഎം കിസാൻ; അനർഹർക്ക് പണി കിട്ടും; റവന്യൂ റിക്കവറി വരുന്നു!

2. പാലക്കാട്, തൃശൂര്‍ ജില്ലകളിലുള്ളവർക്ക് ശാസ്ത്രീയ പശു പരിപാലനം, ക്ഷീരോത്പന്ന നിര്‍മാണം എന്നിവയില്‍ പരിശീലനം നൽകുന്നു. ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് ജനുവരി മൂന്ന് മുതല്‍ എട്ട് വരെ ശാസ്ത്രീയ പശു പരിപാലനത്തിലും, ജനുവരി 11 മുതല്‍ 23 വരെ ക്ഷീരോത്പന്ന നിര്‍മാണത്തിലും പരിശീലനം നൽകും. ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്ക് പരിപാടിയിൽ പങ്കെടുക്കാം. ശാസ്ത്രീയ പശു പരിപാലനത്തിന് ഡിസംബര്‍ 30 ന് വൈകിട്ട് 3 വരെയും ക്ഷീരോത്പന്ന നിര്‍മാണത്തിന് ജനുവരി എട്ടിന് വൈകിട്ട് മൂന്ന് വരെയും രജിസ്റ്റര്‍ ചെയ്യാം. യഥാക്രമം 20 രൂപ, 135 രൂപ എന്നിങ്ങനെയാണ് പ്രവേശന ഫീസ്. പശു പരിപാലനത്തിൽ പങ്കെടുക്കുന്നവര്‍ ആധാറിന്റെയോ തിരിച്ചറിയല്‍ കാര്‍ഡിന്റെയോ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും, ക്ഷീരോത്പന്ന നിര്‍മാണത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കയ്യിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് - dd-dtc-pkd.dairy@kerala.gov.indtcalathur@gmail.com, 9446972314, 9496839675, 9544554288, 04922-226040. 

3. ഫ്‌ളെക്‌സില്‍ നിന്നും ഗ്രോബാഗുമായി തദ്ദേശസ്വയം ഭരണ വകുപ്പ്. നവകേരള സദസ്സിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് മെറ്റീരിയലുകള്‍ പുനരുപയോഗിച്ചാണ് ഗ്രോബാഗുകള്‍ നിര്‍മ്മിച്ചത്. ഗ്രോബാഗുകളുടെ പ്രകാശനം ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ‘ഫ്രം ഫ്‌ളെക്‌സ് ടു ഗ്രോ ബാഗ്’ എന്ന പദ്ധതി വഴി 500ഓളം ഗ്രോ ബാഗുകളാണ് നിര്‍മ്മിച്ചത്. ഗ്രോ ബാഗുകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.

4. തെങ്ങുകയറ്റത്തിൽ പരിശീലനം നൽകുന്നു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ തിരുവനന്തപുരം, വെള്ളായണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന റിസര്‍ച്ച് ടെസ്റ്റിംഗ് & ട്രെയ്‌നിംഗ് സെന്ററില്‍ വച്ച് 2024 ജനുവരി 29 മുതല്‍ ഫെബ്രുവരി 3 വരെയും, ഫെബ്രുവരി 12 മുതല്‍ 17 വരെയും പരിശീലനം നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുളളവര്‍ക്ക് പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2024 ജനുവരി 9ന് തിരുവനന്തപുരം, വെള്ളായണി, ആര്‍.ടി.ടി സെന്റില്‍ രാവിലെ 10 മണിക്കും വൈകിട്ട് 5-നും ഇടയ്ക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തെങ്ങുകയറ്റ യന്ത്രം സൗജന്യമായി നല്‍കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 2481763, 9383470314. 

English Summary: 21,707 people have joined the Central Weather Based Crop Insurance Scheme from Kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds