Updated on: 16 August, 2023 9:19 AM IST
AAI Recruitment 2023: Apply for 342 various vacancies; Salary from Rs.36,000-1,10,000

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (The Airports Authority of India - AAI) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് എന്നി തസ്‌തികകളിലായി ആകെ 342 ഒഴിവുകളുണ്ട്.  ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.aai.aero സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള എസ്എസ്‌സി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം: ശമ്പളം 35,400-1,12,400 രൂപ വരെ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം

ഒഴിവുകളുടെ വിശദവിവരങ്ങൾ

- ജൂനിയർ അസിസ്റ്റന്റ് (ഓഫിസ്): വിദ്യാഭ്യാസ യോഗ്യത: ബിരുദം. 

- സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): വിദ്യാഭ്യാസ യോഗ്യത:  ബിരുദം (ബികോമിനു മുൻഗണന), 2 വർഷ പരിചയം. 

- ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ): വിദ്യാഭ്യാസ യോഗ്യത: ബിരുദം

- ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): വിദ്യാഭ്യാസ യോഗ്യത: ബികോം, ഐസിഡബ്ല്യുഎ/ സിഎ/ എംബിഎ (ഫിനാൻസ്)

- ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്): വിദ്യാഭ്യാസ യോഗ്യത: ഫയർ/ മെക്കാനിക്കൽ/ ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്

- ജൂനിയർ എക്സിക്യൂട്ടീവ് (ലോ): വിദ്യാഭ്യാസ യോഗ്യത: നിയമ ബിരുദം, ബാർ കൗൺസിലിൽ അഡ്വക്കറ്റായി എൻറോൾ ചെയ്യാൻ യോഗ്യരായിരിക്കണം

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/08/2023)

പ്രായപരിധിയും ശമ്പളവും

ജൂനിയർ അസിസ്റ്റന്റ്: 30; 31,000-92,000 രൂപ

സീനിയർ അസിസ്റ്റന്റ്: 30; 36,000-1,10,000 രൂപ

ജൂനിയർ എക്സിക്യൂട്ടീവ്: 27; 40,000-1,40,000 രൂപ

അർഹർക്കു പ്രായത്തിൽ ഇളവുണ്ട്

ബന്ധപ്പെട്ട വാർത്തകൾ: തപാൽ വകുപ്പിലെ 1508 ഓളം ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ ഫീസ്

അപേക്ഷ ഫീസ് 1000 രൂപയാണ്.  പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എയർപോർട്സ് അതോറിറ്റിയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കണം.

English Summary: AAI Recruitment 2023: Apply for 342 various vacancies; Salary from Rs.36,000-1,10,000
Published on: 16 August 2023, 09:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now