1. News

ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള എസ്എസ്‌സി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം: ശമ്പളം 35,400-1,12,400 രൂപ വരെ

സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി), കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുളള നിയമനത്തിനായി പരീക്ഷ വയ്ക്കുന്നു. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്. ആകെ 1324 ഒഴിവുകളാണുള്ളത്.

Meera Sandeep
SSC Recruitment Exam 2023: Apply now for Junior Engineer vacancies
SSC Recruitment Exam 2023: Apply now for Junior Engineer vacancies

സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (Staff Selection Commission - SSC), കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുളള  നിയമനത്തിനായി പരീക്ഷ വയ്ക്കുന്നു. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ  https://ssc.nic.in സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്. ആകെ 1324 ഒഴിവുകളാണുള്ളത്.  എണ്ണം കൂടാനും സാധ്യതയുണ്ട്. കേരളത്തിൽ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നി സ്ഥലങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: തപാൽ വകുപ്പിലെ 1508 ഓളം ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16 വരെ അപേക്ഷകൾ അയക്കാവുന്നതാണ്. 

വിദ്യാഭ്യാസ യോഗ്യത

ഇലക്ട്രിക്കൽ /മെക്കാനിക്കൽ / സിവിൽ ബിടെക്കുകാർക്കും / ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഓട്ടമൊബീൽ / സിവിൽ ഡിപ്ലോമക്കാർക്കും അവസരമുണ്ട്. ചില തസ്തികകളിൽ ഡിപ്ലോമയ്ക്കൊപ്പം ജോലിപരിചയവും വേണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/08/2023)

പ്രായപരിധി

തസ്തികയനുസരിച്ച് വയസ്സ് 30 നും 32 നും ഇടയിലായിരിക്കണം. അർഹർക്ക് ഇളവുണ്ട്. വിശദാംശങ്ങൾ വിജ്ഞാപനത്തിൽ.

ശമ്പളം

ശമ്പളം 35,400 രൂപ മുതൽ 1,12,400 രൂപ വരെ

ബന്ധപ്പെട്ട വാർത്തകൾ: പൊതുമേഖലാ ബാങ്കുകളിൽ 4451പ്പരം ഒഴിവുകൾ

അപേക്ഷ ഫീസ്

100 രൂപയാണ്  അപേക്ഷ ഫീസ്. വനിതാ / എസ്‌സി/എസ്ടി / ഭിന്നശേഷി / വിമുക്തഭട അപേക്ഷകർക്കു ഫീസില്ല.

തിരഞ്ഞെടുപ്പ്

പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.

English Summary: SSC Recruitment 2023: Apply now for Junior Engineer vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds