Updated on: 17 February, 2021 1:00 PM IST
പെരിയാർവാലി ജലസേചന പദ്ധതി; കനാൽ പുനസ്ഥാപിക്കാൻ നിർദേശം

പെരിയാർവാലി ജലസേചന പദ്ധതി പ്രകാരം കൃഷിക്ക് അനുയോജ്യമാക്കുന്നതിനായി വെള്ളം ഒഴുകിയെത്തുന്ന വരാപ്പുഴ ഭാഗത്തെ കനാൽ പൊളിച്ച കനാൽ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ അദാലത്തിൽ നിർദേശം. 2019ലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് ആലങ്ങാട് ഏഴാം വാർഡിലെ വെള്ളം ഒഴുകി പോകുന്നതിനായി ചിലർ ചേർന്ന് പേർത്തനാട് ഭാഗത്തെ കനാൽ പൊളിച്ചത്.

ആ സമയത്ത് സ്ഥലം സന്ദർശിച്ച മന്ത്രിയെയും എം എൽ എയെയും തെറ്റിദ്ധരിപ്പിച്ചാണ് കനാൽ പൊളിച്ചത്. ഇളമന തോടിൻ്റെ ഇരുഭാഗത്തുമുള്ള കൈയേറ്റവും തോട് നികന്നതും മൂലമാണ് വെള്ളമൊഴുക്ക് തടസപ്പെടുന്നത് എന്ന് പരാതിയിൽ പറയുന്നു. ആലങ്ങാട് പഞ്ചായത്തംഗം കെ.ആർ. ബിജു ആണ് പരാതി സമർപ്പിച്ചത്.

പെരിയാർവാലി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ നേരിട്ട് പോയി സ്ഥലം സന്ദർശിക്കാനും പൈപ്പ് ശരിയായി സ്ഥാപിച്ച് കനാലിലേക്കള്ള വെള്ളത്തിൻ്റെ ഒഴുക്ക് പുനസ്ഥാപിക്കാൻ ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കാനാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്.

The court directed to take action to restore the canal which was demolished in the Verappuzha area where the water was flowing to make it suitable for cultivation under the Periyar Valley Irrigation Project. Following the floods in 2019, some people demolished the canal in the Perth Nadu area to drain the water in the seventh ward of Alangad. The canal was demolished by misleading the minister and MLA who visited the place at that time. According to the complaint, the flow of water was obstructed due to encroachment and flooding on both sides of the Ilamana stream. Alangad panchayat member KR The complaint was filed by Biju.

The minister directed the executive engineer of the Periyar Valley Irrigation Project to visit the site and take action within a week to restore the flow of water to the canal by installing the pipes properly. The Minister directed to measure whether the land of the canal has been encroached and to carry out necessary construction work on the demolished part of the canal. Measures to avoid floods are also proposed to be completed within a week.

കനാലിൻ്റെ സ്ഥലം കൈയേറിയിട്ടുണ്ടോ എന്ന് അളന്നു തിട്ടപ്പെടുത്താനും കനാൽ പൊളിച്ച ഭാഗത്ത് ആവശ്യമായ നിർമ്മാണ പ്രവൃത്തികൾ നടത്താനും മന്ത്രി നിർദേശിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളും ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്.

English Summary: Adalat directs action to rehabilitate canal in Verappuzha area which was flooded due to Periyar Valley Irrigation Project
Published on: 17 February 2021, 08:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now