Updated on: 17 January, 2023 4:29 PM IST
Adverse climate causes lowest Sugar cane production in India

2022-23 സീസണിൽ ഇന്ത്യ 34.3 ദശലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്, എന്നാൽ ഈ കണക്ക് മുൻപ് പ്രവചിച്ചതിനേക്കാൾ 4% കുറഞ്ഞു. പ്രധാന ഉൽ‌പാദന സംസ്ഥാനങ്ങളിൽ കരിമ്പ് വിളവിൽ പ്രതികൂല കാലാവസ്ഥ ബാധിച്ചതിനെത്തുടർന്ന്, പഞ്ചസാര ഉത്പാദനത്തിലും കുറവ് പ്രതീക്ഷിക്കാമെന്ന് പഞ്ചസാര വ്യാപാര വ്യവസായികൾ പറഞ്ഞു. 

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉൽപ്പാദകരായ ഇന്ത്യ, സെപ്തംബർ 30ന് അവസാനിച്ച മുൻ സീസണിൽ 35.9 ദശലക്ഷം ടൺ വരെ പഞ്ചസാര ഉൽപ്പാദിപ്പിച്ചിരുന്നു. കുറഞ്ഞ പഞ്ചസാര ഉൽപ്പാദനം ലോകത്തിലെ രണ്ടാമത്തെ വലിയ കയറ്റുമതിക്കാരിൽ നിന്നുള്ള കയറ്റുമതി പരിമിതപ്പെടുത്തുകയും ആഗോള വില ഉയർത്തുകയും ചെയ്‌തു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ അമിതമായ മഴയും മേഘാവൃതമായ കാലാവസ്ഥയും കരിമ്പിന്റെ സസ്യവളർച്ചയെ തടസ്സപ്പെടുത്തി. 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കരിമ്പിന്റെ വിളവ് ഈ വർഷം കുറവാണ് നാഷണൽ ഫെഡറേഷൻ ഓഫ് കോഓപ്പറേറ്റീവ് ഷുഗർ ഫാക്‌ടറീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ പറഞ്ഞു. രാജ്യത്തെ പഞ്ചസാര ഉൽപാദനത്തിന്റെ മൂന്നിലൊന്നിലധികം വരുന്ന മഹാരാഷ്ട്ര, ഒക്ടോബർ 1 ന് ആരംഭിച്ച വിപണന വർഷത്തിൽ 12.5 ദശലക്ഷം ടൺ പഞ്ചസാര ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഏകദേശം 13.8 ദശലക്ഷം ടൺ നേരത്തെ പ്രവചിച്ചതിൽ നിന്ന് കുറഞ്ഞിട്ടുണ്ട്.

ഈ വർഷം പഞ്ചസാര ഉൽപ്പാദനം 33 ദശലക്ഷം ടണ്ണിൽ താഴെയാകുമെന്ന് ഒരു ആഗോള വ്യാപാര സ്ഥാപനത്തിലെ മുംബൈ ആസ്ഥാനമായുള്ള ഒരു ഡീലർ പറഞ്ഞു. ഈ വർഷത്തെ കയറ്റുമതിയുടെ ആദ്യഘട്ടത്തിൽ 6.15 ദശലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യാൻ മില്ലുകൾക്ക് ന്യൂഡൽഹി അനുമതി നൽകി. ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ രണ്ടാം ഘട്ടത്തിൽ 4 ദശലക്ഷം ടൺ പഞ്ചസാര വിദേശ കയറ്റുമതിക്കായി നീക്കിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: EXPO ONE 2023: നോർത്ത് ഈസ്റ്റിലെ ജൈവ പച്ചക്കറികൾ

English Summary: Adverse climate causes lowest Sugar cane production in India
Published on: 17 January 2023, 04:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now