1. News

EXPO ONE 2023: നോർത്ത് ഈസ്റ്റിലെ ജൈവ പച്ചക്കറികൾ

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പാരമ്പരാഗത കൃഷി രീതികൾ കേന്ദ്രികരിക്കുന്നത് ഇപ്പോഴും തുടരുന്നു. ഇതുവരെയും നോർത്ത് ഈസ്റ്റിൽ തീവ്രരീതിയിൽ വളമോ, രാസവസ്‌തുക്കൾ അടിസ്ഥാനമാക്കിയുള്ള കൃഷി രീതികൾ സ്വീകരിച്ചിട്ടില്ല.

Raveena M Prakash
Expo One 2023: North east's organic vegetables
Expo One 2023: North east's organic vegetables

നോർത്ത് ഈസ്റ്റിലെ ആദ്യ എക്‌സ്‌പോ 2023 ഫെബ്രുവരി 3 മുതൽ 5 വരെ നടക്കും. ജൈവ പഴങ്ങളെക്കുറിച്ചും, പച്ചക്കറികളെക്കുറിച്ചും ആഴത്തിൽ അറിയുന്നതിന് വേണ്ടി കൃഷിവകുപ്പും അസമിലെ ഗുവാഹത്തിയിൽ സിക്കിം സ്റ്റേറ്റ് കോഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (സിംഫെഡ്) കൂടിയാണ് മേള സംഘടിപ്പിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പാരമ്പരാഗത കൃഷി രീതികൾ കേന്ദ്രികരിക്കുന്നത് ഇപ്പോഴും തുടരുന്നു. 

ഇതുവരെയും നോർത്ത് ഈസ്റ്റിൽ തീവ്രരീതിയിൽ വളമോ, രാസവസ്‌തുക്കൾ അടിസ്ഥാനമാക്കിയുള്ള കൃഷി രീതികൾ സ്വീകരിച്ചിട്ടില്ല. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനം അവരുടെ പരമ്പരാഗതമായ കാർഷിക ജൈവവൈവിധ്യം, വിവിധ കാർഷിക കാലാവസ്ഥാ സാഹചര്യങ്ങൾ, ഭൂജാതികളുടെ ഹോസ്റ്റ്, ഉയർന്ന മൂല്യമുള്ള ചില വിളകളുടെ നാടൻ ഇനങ്ങൾ എന്നി കാരണങ്ങളാൽ അറിയപ്പെടുന്നു. ഈ കാരണങ്ങളാൽ ഈ പ്രദേശം എന്തുകൊണ്ടും ജൈവകൃഷി ഉൽപ്പാദിപ്പിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തി

ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ സിക്കിം, മേഘാലയ, അസം, നാഗാലാ‌ൻഡ് , അരുണാചൽ പ്രദേശ്, മണിപ്പുർ, മിസോറാം, ത്രിപുര എന്നിവിടങ്ങൾ സാധാരണയായി സുസ്ഥിരമായ ജൈവ കൃഷിയിടങ്ങൾക്ക് പേരുകേട്ടതാണ്. ബ്ലാക്ക് റൈസ്, റെഡ് റൈസ്, ജോഹ റൈസ് (വിവിധയിനം വിദേശ അരികൾ), മഞ്ഞൾ, രാജാവ് മുളക്, കിവി, ഖാസി, മന്ദാരിൻ, കച്ചൈ, നാരങ്ങ, ബേർഡി മുളക്, ഡാലെ മുളക്, അവോക്കാഡോ തുടങ്ങിയ വിദേശ വിളകളുടെ രാജ്യത്തിന്റെ നവീന ജൈവ ഭക്ഷ്യ വിപണിയായി ഉയർന്നു.

നോർത്ത് ഈസ്റ്റ് റീജിയൻ ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ വ്യവസായത്തിന് മികച്ച അവസരങ്ങൾ നൽകുന്നു.
ഇവിടെ മാത്രം കണ്ടു വരുന്ന പഴങ്ങളും പച്ചക്കറികൾ വിദേശ വിപണിയിൽ ഇന്ത്യയ്ക്ക് പ്രശസ്‌തി നേടി കൊടുക്കുന്നു. മൂല്യവർദ്ധനവിലും ഭക്ഷ്യവസ്‌തുക്കളുടെ കയറ്റുമതിയുടെ കാര്യത്തിലും ഇന്ത്യയ്ക്ക് വലിയ സ്ഥാനം നേടിക്കൊടുക്കാൻ നോർത്ത് ഈസ്റ്റേൺ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: Oct-Jan: മാസകാലയളവിൽ ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനം 4% വർധിച്ചു

English Summary: Expo One 2023: North east's organic vegetables

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds