അഗ്നിഹോത്ര എന്ന് പറയുമ്പോൾ തന്നെ സുഖപ്പെടുത്തുന്ന, അഥവാ സൗഖ്യപ്രദായകമായ അഗ്നി എന്നാണർത്ഥം. അഗ്നിഹോത്രം ആകാശതത്വത്തെ നിഷേധ തരംഗങ്ങളിൽ നിന്ന് ശുദ്ധീകരിക്കുകയും ശുചീകരിക്കുകയും ചെയ്യുന്നു. പഞ്ചഭൂതങ്ങളിൽ മറ്റെല്ലാ ഭൂതങ്ങളും തന്നെ ആകാശത്തിൽ നിലകൊള്ളുന്നത് കൊണ്ട് അഗ്നിഹോത്രം എല്ലാ പഞ്ചഭൂതങ്ങളെയും ശുദ്ധീകരിക്കുന്നു.
വേദങ്ങൾ പറയുന്നത് നിങ്ങൾ അന്തരീക്ഷത്തെ സുഖപ്പെടുത്തു അന്തരീക്ഷം നിങ്ങളെ സുഖപ്പെടുത്തും എന്നാണ്. അഗ്നിഹോത്രം ചെയ്യുമ്പോൾ ചിന്തകളിൽ വ്യക്തത ഉണ്ടാകുന്നു. ഊർജ്ജത്തിന് അളവ് വർധിക്കുന്നു , ആരോഗ്യം മെച്ചപ്പെടുന്നു .
സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും ജൈവ താളത്തിനനുസരിച്ച് ക്രമീകരിച്ച് അഗ്നി കൊണ്ട് അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയാണിത്.
അന്തരീക്ഷം ശുദ്ധീകരിക്കുക എന്നുപറയുമ്പോൾ, മണ്ണ് മേൽമണ്ണ് , ജലം സസ്യങ്ങൾ മൃഗങ്ങൾ മനുഷ്യർ എന്നിങ്ങനെ എല്ലാത്തിനെയും ശുദ്ധീകരിക്കുന്നു മാത്രമല്ല രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു.
പൗരാണിക വൈദിക ശാസ്ത്രശാഖകൾ ആയ ജൈവ ഊർജ്ജം ആരോഗ്യം കാർഷികം കാലാവസ്ഥ എഞ്ചിനിയറിങ് എന്നീ ശാഖകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് അഗ്നിഹോത്രം.
അഗ്നിയിൽ നിന്ന് മാത്രം ലഭിക്കുന്ന ഒരു ഊർജ്ജം അല്ല ഇത് മറിച്ച് മന്ത്രങ്ങളുടെയും താളങ്ങളുടെയും സമന്വയത്തിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വളരെ സൂക്ഷ്മമായ ഊർജ്ജങ്ങളുടെ സമാഹാരമാണ്.
ഈ ഊർജമാണ് അന്തരീക്ഷത്തിലേക്ക് അഗ്നി മൂലം പ്രസരിക്കപ്പെടുന്നത്.
അഗ്നിഹോത്രത്തിൽ ഉപയോഗിക്കപ്പെടുന്ന വസ്തുക്കളുടെ ഗുണങ്ങളിൽ നിന്ന് ഉണ്ടാകുന്ന ഊർജ്ജം ഇതിനും പുറമേയാണ്. അഗ്നിഹോത്രം ചെയ്യാനുപയോഗിക്കുന്ന , പിരമിഡ് ആകൃതിയിലുള്ള പാത്രം ഈ സൗഖ്യഊർജ്ജത്തെ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.
അഗ്നിഹോത്രം പിരിമുറുക്കങ്ങൾ കുറയ്ക്കുന്നു, ചിന്തകളിൽ വ്യക്തത ഉണ്ടാക്കുന്നു, ആരോഗ്യം വർധിപ്പിക്കുന്നു ഊർജ്ജം പ്രധാനം ചെയ്യുന്നു മനസ്സിൽ സ്നേഹം നിറയ്ക്കുന്നു. ഇത് മദ്യപാനം , മയക്കുമരുന്ന് എന്നിവയുടെ ആസക്തി കുറയ്ക്കാനും ഏറെ സഹായകരമാണ്.
അഗ്നിഹോത്ര സസ്യങ്ങളുടെ ആരോഗ്യപരിപാലനത്തിനും സസ്യങ്ങൾക്ക് ഹാനികരമായ റേഡിയേഷൻ, പത്തോ ജനിക് ബാക്ടീരിയ എന്നിവയെ നശിപ്പിക്കാനും സഹായിക്കുന്നു.
അഗ്നിഹോത്രo പ്രാണശക്തി സമന്വയിപ്പിച്ചുകൊണ്ട് ജലസ്രോതസ്സുകൾ ശുദ്ധീകരിക്കാനും ഉപയോഗപ്രദമാണ്..
അഗ്നിഹോത്രത്തിനുപയോഗിക്കുന്ന ചെമ്പു പിരിമിഡ് രൂപത്തിലുള്ള പാത്രത്തിൽ നാടൻ പശുവിന്റെ ചാണകവരളിയിൽ അല്പം നെയ്യ് ഉപയോഗിച്ച് അഗ്നി ജ്വലിപ്പിച്ചു കൊണ്ട്, ആ അഗ്നിയിലേക്ക് പ്രാദേശികമായ സൂര്യോദയത്തിനും അസ്തമയത്തിലും സമയം കൃത്യമായി കണക്കാക്കി ആ സമയത്ത് വളരെ ലളിതമായ മന്ത്രോച്ചാരണം തോടുകൂടി,, നെയിൽ പുരട്ടിയ അക്ഷതം അഥവാ പൊടിയാത്ത അരി അഗ്നിയിൽ ഹോമിക്കുന്നതാണ് അഗ്നിഹോത്രത്തിന്റെ പ്രക്രിയ.
ആർക്കും എവിടെയും, സ്ഥലമോ തയ്യാറെടുപ്പ് കൂടാതെ, ഓഫീസിലായാലും, വീട്ടിലായാലും അപ്പാർട്ട്മെന്റ് ആയാലും കൃഷിയിടത്തിൽ ആയാലും വളരെ കുറച്ചു സമയം കൊണ്ട് പ്രാവർത്തികമാക്കുന്ന ഒന്നാണ് അഗ്നിഹോത്രം.
ശുദ്ധമായ നെയിന്റെ കണികകൾ അന്തരീക്ഷത്തിലേക്ക് പകർന്നു അവ മണ്ണിന്റെ തന്മാത്ര ഘടനയിൽ ചേർന്ന് മണ്ണിനെ കൂടുതൽ ജലം നിലനിർത്താൻ ആവശ്യമായ ഘടനയിലേക്ക് നയിക്കുന്നു. തന്മൂലം സസ്യങ്ങൾക്ക് കൂടുതൽ വരൾച്ച നേരിടാൻ ഉള്ള കഴിവ് ലഭിക്കുന്നു.
സസ്യങ്ങളുടെ കോശഘടനയിൽ മാറ്റംവരുത്തി. കൂടുതൽ പോഷകാംശങ്ങൾ ഫലങ്ങളിലേക്ക് എത്തിക്കുവാനും, ചെടിയുടെ ഇല, തണ്ട് , വേരുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യനുസരണം ഉള്ള പോഷണങ്ങൾ എത്തിക്കുവാനും അഗ്നിഹോത്രം സഹായകമാകുന്നു.
അഗ്നിഹോത്രം സ്ഥിരമായി ചെയ്യുന്ന കൃഷിയിടങ്ങളിൽ ഉണ്ടാകുന്ന വിളകൾക്ക് കൂടുതൽ വലിപ്പവും സ്വാദും ഭംഗിയും ഉണ്ടാകുന്നു. മാത്രമല്ല ചെടികൾ മറ്റുള്ളവയിൽ നിന്നും വളരെ വ്യത്യസ്തമായി ഗുണമേന്മയുള്ളതായിത്തീരുന്നു.
അഗ്നിഹോത്രം ചെയ്യുന്നതുകൊണ്ട് ജൈവകൃഷിയിടങ്ങളിൽ ചെടികൾക്ക് സംരക്ഷണവും, കീടങ്ങളുടെ ശല്യം ഒഴിവാകുകയും, കൃഷി കൂടുതൽ ലളിതം ആക്കുകയും ചെയ്യുന്നു.
കൃഷിയിടങ്ങളിൽ സ്ഥിരമായി അഗ്നിഹോത്രം ചെയ്യുമ്പോൾ ലാഭം കൂടുന്നു, വിളകളുടെ അളവും ഗുണവും കൂടുന്നു, കൃഷിക്കുപയോഗിക്കുന്ന മറ്റു വസ്തുക്കളുടെ പണച്ചെലവ് കുറയുന്നു.
വിളവുകൾ ഏറെനാൾ കേടുകൂടാതെ ഇരിക്കുന്നതുകൊണ്ട് അവയെ കയറ്റുമതിക്ക് കൂടുതൽ അനുയോജ്യം ആകുന്നു, ഒരു വർഷത്തിൽ എടുക്കാവുന്ന വിളവുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഒരു പ്രാവശ്യം വിളവെടുപ്പിന് ആവശ്യമായ സമയം കുറയുന്നു.
അഗ്നിഹോത്രം ചെയ്യുന്ന കൃഷിയിടങ്ങളിൽ ജലത്തിൽ ലയിക്കുന്ന ഫോസ്ഫേറ്റ് അളവ് വർദ്ധിക്കുന്നതായി കാണുന്നു. സസ്യങ്ങൾ വലിച്ചെടുക്കുന്ന , നൈട്രജൻ ഫോസ്ഫറസ് പൊട്ടാഷ് മുതലായ പോഷകങ്ങളുടെ അളവ് വർധിക്കുന്നു. അന്തരീക്ഷത്തെ ശുദ്ധീകരിക്കും വഴി കൃഷിക്കു സഹായകമായ സൂക്ഷ്മാണുക്കളെ കീടങ്ങളെയും മൃഗങ്ങളെയും ആകർഷിക്കുന്നു.
എല്ലാം കൃഷിയിടങ്ങളിലും എല്ലാ കർഷകർക്കും വളരെ ലളിതമായി ഏറ്റവും ചെലവ് കുറഞ്ഞ മാർഗത്തിൽ കൃഷിക്കും കർഷകനും ഏറെ ആരോഗ്യപ്രദമായ ഒരു ഹോമമാണ് അഗ്നിഹോത്രം.