Updated on: 4 December, 2020 11:19 PM IST
Keraka Agriculture University

സംരംഭകരെ സംബന്ധിച്ച് പുതിയ സാങ്കേതിക വിദ്യകള്‍ എവിടെ നിന്ന് ലഭിക്കുമെന്നുള്ളതാണ് പ്രധാന സംശയം. അങ്ങനെയുള്ളവര്‍ക്കായാണ് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അഗ്രി ബിസിനസ് ഇന്‍കുബേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരെ സംരംഭകരാക്കി അവരുടെ ആദായം ഇരട്ടിപ്പിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അഗ്രി ബിസിനസ് ഇന്‍കുബേറ്റര്‍ എന്ന സംവിധാനം കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടപ്പാക്കി വരുന്നത്.

ഭക്ഷ്യസംസ്‌കരണത്തിന് വേണ്ടി മാത്രം ഏകദേശം 50ഓളം പുതിയ സാങ്കേതിക വിദ്യകളാണ് കേരള കാര്‍ഷിക സര്‍വകലാശാലയിലുള്ളത്. ഇത് കൂടാതെ കാര്‍ഷിക മേഖലയിലുള്ള ഉല്‍പ്പാദനം കൂട്ടാനും സഹായിക്കും. പുതിയ സംരംഭകര്‍ക്കായി പുതിയ സാങ്കേതിവിദ്യകളും കാര്‍ഷിക അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററുകൡ ലഭ്യമാണ്. പുതിയ സംരംഭകര്‍ അവരുടെ നൂതന ആശയങ്ങളുമായെത്തിയാല്‍ അതിന് വേണ്ട എല്ലാ വിധ സാങ്കേതിക സഹായങ്ങളും നല്‍കും. വാക്വം ഫ്രൈയിംഗ് സാങ്കേതിക വിദ്യ, വാക്വം ഇംപ്രികിനേഷന്‍ സാങ്കേതിക വിദ്യ എന്നിവയെല്ലാം ഇവിടെയുണ്ട്. ഇതോടൊപ്പം ഒന്നോ രണ്ടോ ദിവസം മാത്രം സൂക്ഷിച്ചുവെക്കാവുന്ന നാടന്‍ വിഭവങ്ങളെ ആറ് മാസം മുതല്‍ 9 മാസം വരെ സൂക്ഷിക്കാവുന്ന റിട്ടോട്ട് പാക്കേജിംഗ് വിദ്യയും അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്ററില്‍ ലഭ്യമാണ്. ഏകദേശം 40,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള ചെറിയ അരിമില്ലുകള്‍ ഇവിടെ ലഭിക്കും.

ഉല്‍പ്പാദന മേഖലയിലെ പുതിയ സംവിധാനമാണ് ഡ്രോണ്‍. ഡ്രോണ്‍ എങ്ങനെയാണ് ഉല്‍പ്പാദനം കൂട്ടാന്‍ സഹായിക്കുന്നതെന്ന സാങ്കേതിക പരിജ്ഞാനവും കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നല്‍കിവരുന്നുണ്ട്. ത്രീഡി പ്രിന്റിംഗാണ് മറ്റൊരു സാങ്കേതിക വിദ്യ. ത്രീഡി ഫുഡ് പ്രിന്റിംഗ് എന്ന സാങ്കേതിക വിദ്യ വഴി ഒരു ഉപഭോക്താവിന് വേണ്ട ക്രമീകരിച്ച ഭക്ഷ്യസംസ്‌കരണം കാര്‍ഷിക സര്‍വകലാശാലയില്‍ ലഭ്യമാക്കുന്നു.

പുതിയ പ്രൊജക്ട് എങ്ങനെ നടപ്പിലാക്കാം, പ്രൊജക്ടിന് വേണ്ട സാങ്കേതിക വിദ്യകള്‍, സാമ്പത്തിക സഹായങ്ങള്‍, സാമ്പത്തിക സ്രോതസ്സുകള്‍ എന്നിങ്ങനെ ഒരു സംരംഭം തുടങ്ങുന്നതിന് വേണ്ട എല്ലാ അറിവുകളും ഇന്ന് അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ നല്‍കിവരുന്നുണ്ട്. ഇതിന് പുറമെ നൂതന വിപണി കണ്ടെത്താനുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംവിധാനവും, മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും കാര്‍ഷിക സര്‍വകലാശാലയുടെ പരിശീലന കളരി വഴി ലഭ്യമാണ്.

നൂതന ആശയങ്ങള്‍ക്കായി ഏകദേശം 5 ലക്ഷം രൂപ വരെയും, നൂതന ആശയത്തിലൂന്നിയ ഒരു സംരംഭം തുടങ്ങുന്നതിന് 25 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയും ഈ അഗ്രി ബിസിനസ് ഇന്‍കുബേറ്റര്‍ ലഭ്യമാക്കുന്നു. ഇതിനെല്ലാം പുറമെ സാങ്കേതിക പരിജ്ഞാനവും അഗ്രി ബിസിസ് ഇന്‍കുബേറ്റര്‍ വഴി നല്‍കുന്നുണ്ട്.

 

The main question for entrepreneurs is where to get new technologies. The Agri Business Incubator at the Kerala Agricultural University is working for such people. Central and State Governments are implementing Agri Business Incubator at Kerala Agricultural University to make farmers entrepreneurs and double their income.

 കടപ്പാട്: ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി

English Summary: Agri Business Incubator for Entrepreneurship Development
Published on: 27 July 2020, 01:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now