കേന്ദ്ര കാർഷിക കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ ആൻഡ് മാനേജ്മെൻറ് രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ അഗ്രി ബിസിനസ് മാനേജ്മെൻറ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നു.
അഗ്രികൾച്ചർ, അഗ്രി ബിസിനസ് മാനേജ്മെൻറ്, കോമേഴ്ഷ്യൽ അഗ്രികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് കോർപ്പറേഷൻ, ബയോടെക്നോളജി, അഗ്രികൾച്ചറൽ എൻജിനിയറിങ്ങ്, അഗ്രികൾച്ചറൽ ഇൻഫർമേഷൻ ടെക്നോളജി ഡയറി ടെക്നോളജി, ഫുഡ് പ്രോസസിംഗ് എൻജിനീയറിങ്, ഫോർട്ടി കൾച്ചർ, സെറികൾച്ചർ, വെറ്റിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി, ബയോഇൻഫർമാറ്റിക്സ്, ഫിഷറീസ്, ഫോറസ്റ്ററി തുടങ്ങി അഗ്രികൾച്ചറൽ അനുബന്ധ വിഷയങ്ങളിൽ ബാച്ചിലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
സയൻസ് കൊമേഴ്സ്,ഹ്യുമാനിറ്റീസ് തുടങ്ങി വിഷയങ്ങളിൽ ബിരുദമുള്ള എല്ലാവർക്കും അപേക്ഷിക്കാം അപേക്ഷകർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കും അല്ലെങ്കിൽ തത്തുല്യ സി ജി പി എ ഉണ്ടായിരിക്കണം .
പട്ടിക/ഭിന്ന ശേഷിക്കാർക്ക് 40 ശതമാനം മാർക്കാണ് യോഗ്യതയായി കണക്കാക്കിയിരിക്കുന്നത്. താല്പര്യമുള്ളവർ ഡിസംബർ 31നകം www.manage.gov.in എന്ന അഡ്മിഷൻ ലിങ്ക് വഴി അപേക്ഷിക്കാം.