Updated on: 23 August, 2023 11:08 PM IST
കൃഷി വകുപ്പിന്റെ കര്‍ഷകച്ചന്തകള്‍: സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ആലപ്പുഴയില്‍

ആലപ്പുഴ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഹോര്‍ട്ടിക്കോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (24) ആലപ്പുഴയില്‍ നടക്കും. രാവിലെ 10ന് ആലപ്പുഴ മുനിസിപ്പല്‍ ഓഫീസിന് സമീപം ഫിഷറീസ്-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും.

പഴം, പച്ചക്കറികള്‍ക്ക് മെച്ചപ്പെട്ട വില നല്‍കി കര്‍ഷകരില്‍ നിന്ന് സംഭരിച്ച് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ചന്തകള്‍. 2000 ഓണച്ചന്തകളാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്.

അഡ്വ.എ.എം. ആരിഫ് എം.പി., കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ മുഖ്യാതിഥികളാകും. എച്ച്. സലാം എം.എല്‍.എ. ആദ്യ വില്‍പ്പന നിര്‍വഹിക്കും. 

എം.എല്‍.എ.മാരായ പി.പി.ചിത്തരഞ്ജന്‍, രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, യു.പ്രതിഭ, ദലീമ ജോജോ, എം.എസ് അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എ.എസ്. കവിത, കൃഷി വകുപ്പ് ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റിയന്‍, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ്. വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിത ജയിംസ് തുടങ്ങിയവര്‍ പങ്കെടുക്കും.

English Summary: Agri Dept's Farmers' Markets: State level inauguration in Alappuzha on Thursday
Published on: 23 August 2023, 10:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now