കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്റെ നഷ്ടപ്പെട്ട ഖ്യാതി തിരിച്ചുപിടിയ്ക്കുക എന്ന ലക്ഷ്യത്തൊടെ സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ സ്മാര്‍ട്ട് അഗ്രി വില്ലേജ് പദ്ധതി തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ നടപ്പിലാക്കുന്നു. ജില്ലയിലെ ഒരു ഗ്രാമത്തെ ദത്തെടുത്ത് ഒരു വര്‍ഷത്തിനുളളില്‍ കാര്‍ഷിക ഗ്രാമമാക്കുക എന്നതാണ് സ്മാര്‍ട്ട് അഗ്രി വില്ലേജ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാള പഞ്ചായത്തിലെ 507 ഹെക്ടര്‍ വിസ്തീര്‍ണ്ണമുളള കുരിയിച്ചിറ കോട്ടുപാടം തോടാണ് സ്മാര്‍ട്ട് അഗ്രി വില്ലേജിനായി ദത്തെടുക്കുക. കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.
നെല്ല്, അടയ്ക്ക, വാഴകൃഷി, ജാതി, കുരുമുളക്, ഇഞ്ചി, കപ്പ, റബര്‍, പച്ചക്കറി തുടങ്ങിയ കൃഷികള്‍ക്കു പുറമേയായി മത്സ്യകൃഷി, കന്നുകാലി വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍ എന്നിവയും ഉണ്ടാകും. ഒരേ കാര്‍ഷിക വിളയിലോ, ഒരേ സംരംഭകത്വ പ്രവര്‍ത്തനങ്ങിളിലോ ഏര്‍പ്പെട്ട കര്‍ഷകരെ ഒരേ കുടക്കീഴില്‍ കൊണ്ടുവരുവാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതിലൂടെ ഒരു പ്രദേശത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസ്വാഭാവം കൈവരിക്കുക വഴി അവയുടെ ഉന്നമനമാണ് ലക്ഷ്യം. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട കുടുംബശ്രീ വനിതകളാണ് പദ്ധതിയുടെ പ്രഥമ ഗുണഭോക്താക്കള്‍. ഇവര്‍ക്കു പുറമേ കൃഷി ഉപജീവനമാര്‍ഗമാക്കിയവര്‍ക്കും പദ്ധതിയില്‍ പങ്കു ചേരാന്‍ താല്‍പര്യമുളളവര്‍ക്കും ഗുണഭോക്താക്കളാവാന്‍ സാധിക്കും.
English Summary: Agri smart village at Maala
Published on: 18 June 2019, 12:42 IST