1.കാര്‍ബണ്‍ രഹിത കൃഷിയിടം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കാര്‍ബണ്‍ രഹിത കൃഷിയിടം (പി.എം. കെയുഎസ്‌യുഎം) പദ്ധതിയില്‍ കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റുന്നതിന് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി അനുകൂല്യം ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഉല്‍പ്പാദിപ്പിക്കുന്ന സൗരവൈദ്യുതി കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ വൈദ്യുതി ബില്‍ പൂര്‍ണമായും ഒഴിവാകും.
സോളാറിലൂടെ അധികം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്. ഇ.ബിക്കള നല്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ലഭിക്കും. 1 മുതല്‍ 7.5 എച്ച്്.പി. വരെ ശേഷിയുള്ള കാര്‍ഷിക കണക്ഷനില്‍ ഉള്‍പ്പെട്ട പമ്പുകള്‍ക്കാണ് അനൂകുല്യം ലഭിക്കുന്നത്. ഇതിനായി അനെര്‍ട്ടിന്റെ https://docs.google.com/forms/d/e/1FAIpQLSdgiCU1sljagPKbh5PBjzNb4w76sUpjAfAxuf_xuHQslNks1w/formResponse എന്ന ലിങ്കില്‍ അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന 1800 425 1803 ടോള്‍ ഫ്രീ നമ്പറിലും അനെര്‍ട്ട് ജില്ലാ ഓഫീസുകളുമായും (9188119403) പ്രദേശത്തെ കൃഷി ഓഫീസുകളുമായും ബന്ധപ്പെടാം. അനെര്‍ട്ടും, കെ.എസ്.ബി യും കൃഷി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
2.കാര്‍ഷികയന്ത്രങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം
കാര്‍ഷിക യന്ത്രവത്കൃത ഉപപദ്ധതിയുടെ (എസ്.എം.എ.എം) ഭാഗമായി കാര്‍ഷിക യന്ത്രോപകരണങ്ങള്‍ 40 മുതല്‍ 60 ശതമാനം സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. https://agrimachinery.nic.in വെബ്‌സൈറ്റിലൂടെ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരങ്ങള്‍ക്ക് 8848877858, 8848175487, 7012555403, 9400889188 നമ്പരുകളിലോ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ബന്ധപ്പെടാം.
3.സംരംഭകരുടെ പ്രശ്‌നങ്ങളും പരാതികളും മന്ത്രിയെ അറിയിക്കാം
വ്യവസായ മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി ആരംഭിക്കാന്‍ പോകുന്നവര്‍ക്കും പ്രശ്‌നങ്ങളും പരാതികളും അറിയിക്കാന്‍ അവസരം. പരാതികളും അനുബന്ധ രേഖകളും ജില്ലാ വ്യാവസായിക കേന്ദ്രത്തില്‍ നേരിട്ടോ meettheminister@gmail.com മെയിലിലോ സമര്‍പ്പിക്കാം. പരാതികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന തുടര്‍ നടപടികള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ 04742748395 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1732/2021)
4.പാലില്‍ നിന്ന് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍
തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം ക്ഷീര കർഷകർക്കായി പാലിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്ന വിഷയത്തിൽ ജൂലൈ 15ാം തീയതി രാവിലെ 11.30 മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂലൈ 14ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി 04712440911 എന്ന ഫോൺനമ്പറിലോ dtct@gmail.com എന്ന ഈ മെയിൽ വിലാസത്തിലോ പേര്, മേൽവിലാസം, വാട്സ്ആപ്പ് നമ്പർ എന്നിവ അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
5.സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
6.പട്ടികവര്‍ഗ സംരംഭകര്‍ക്കുള്ള വായ്പ പദ്ധതിയില്‍ അമ്പതിനായിരം രൂപ മുതല്‍ 2 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ അനുവദിക്കും.
അപേക്ഷകര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വായ്പ തുക 4 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പയ്ക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരത്തിനുമായി കോര്‍പ്പറേഷന്റെ ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869