Updated on: 4 December, 2020 11:18 PM IST
കാലാവസ്ഥാ വ്യതിയാനവും,പ്രകൃതി ദുരന്തങ്ങളും, മൂലം കർഷകർക്കു വൻ വിളനാശമാണ് നേരിടേണ്ടിവന്നിരിക്കുന്നത്. ഇതിനു പുറമെരോഗ–കീട ബാധകൾ വേറെയും.ഇതിനു പരിഹാരമെന്ന നിലയ്ക്ക് അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി കേന്ദ്ര - സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ  വിവിധ കാർഷിക വിളകൾക്ക് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. കൂടിയ താപനില, കാറ്റ്, മഴക്കുറവ്, കാലം തെറ്റിയ മഴ, രോഗ കീട ബാധ, വരൾച്ച എന്നീ അവസ്ഥകൾ കൃഷിയെ ബാധിക്കുന്നതു കണക്കിലെടുത്താണു സംരക്ഷണം.ഓരോ കൃഷിക്കും ശരിയായ ഉൽപാദനക്ഷമത വരുന്നതിനു കൃത്യമായ കാലാവസ്ഥാ കണക്കുകൾ കാർഷിക സർവകലാശാലയിലെ കൃഷി ശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്.അതിന്റെ വ്യതിയാനവും ഉൽപാദന നഷ്ടവും കണക്കുകൂട്ടിയാണ് കർഷകന് ക്ലെയിം കൊടുക്കുന്നത്. കേരളത്തിലെ ഒട്ടേറെ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാലാവസ്ഥാ റിപ്പോർട്ട് നിലയം വഴിയാണ് കാലാവസ്ഥാ  വ്യതിയാനത്തിന്റെ തോത് മനസ്സിലാക്കുന്നത്.
 
ഇൻഷുർ ചെയ്യുന്ന തുക ഒരു ഹെക്ടറിന് നെല്ലിന് 80,000 രൂപ, കവുങ്ങ് ഒരു ലക്ഷം രൂപ, കുരുമുളക്, ജാതിക്ക എന്നിവയ്ക്ക് 50,000രൂപ , ഇഞ്ചിക്ക് ഒരു ലക്ഷം രൂപ, കരിമ്പ്, മഞ്ഞൾ, പൈനാപ്പിൾ 60,000 രൂപ, വാഴ 1,75,000.ഏലം 45,000 രൂപ എന്നിങ്ങനെ. നെല്ലിന് ഇൻഷുറൻസ് തുകയുടെ 2%, ബാക്കി എല്ലാ വിളകൾക്കും 5% എന്നിങ്ങനെയാണ് പ്രീമിയം തുക അടയ്ക്കേണ്ടത്.പ്രധാന്‍മന്ത്രി ഫസൽ ബീമ യോജന പദ്ധതി പ്രകാരം, വാഴയ്ക്കും മരച്ചീനിക്കും 2.7% മുതൽ 4% വരെയാണു പ്രീമിയം തുക അടയ്ക്കേണ്ടത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകർഷകർ 1.5% മാത്രം പ്രീമിയം അടച്ചാൽ മതി. കൃഷി ഭവനുകൾ, പാടശേഖര സമിതികൾ, കർഷകരുടെ സംഘടനകൾ, കൃഷിക്കാർ എന്നിവർ മുൻകൈ എടുത്ത് നടപ്പാക്കേണ്ട ഈ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് കൃഷി ഭവനുകൾ മുഖേനയാണ്. പോളിസിയിൽ ചേരാനാഗ്രഹിക്കുന്നവർ അതത് പ്രദേശത്തെ കൃഷിഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി .അംഗീകൃത ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിയുമായോ ബന്ധപ്പെടണം. നികുതി അടച്ച രസീതിന്റെ കോപ്പി, ആധാർ കാർഡിന്റെ  കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ ഇൻഷുർ ചെയ്യാനായുള്ള അപേക്ഷാ ഫോമിനോടൊപ്പം നൽകണം.പാട്ടഭൂമിയിൽ കൃഷി ചെയ്യുന്നവർക്ക് പാട്ടക്കരാറിന്റെ കോപ്പി ഹാജരാക്കിയാൽ മതി.പ്രീമിയം ഇൻഷുറൻസ് കമ്പനിയിൽ അടയ്ക്കാനുള്ള അവസാന തീയതി 31.
 
 
 
 
English Summary: Agriculture crops can be insured with subsidy
Published on: 17 July 2019, 05:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now