Updated on: 12 December, 2020 12:54 PM IST

റാബി സീസണിലെ കർഷകർക്ക് പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും ചേരാനുള്ള അപേക്ഷ ക്ഷണിച്ചു.

പദ്ധതികളിൽ ഇനിയും അംഗമാകാത്തവർ 31-ന് മുമ്പായി അക്ഷയ/സി.എസ്.സി. കേന്ദ്രങ്ങൾ, അംഗീകൃത മൈക്രോ ഇൻഷുറൻസ് ഏജന്റുകൾ/ബ്രോക്കിങ് പ്രതിനിധികൾ എന്നിവരുമായി ബന്ധപ്പെട്ട് അപേക്ഷിക്കണം.

(PMFBY) പ്രധാനമന്ത്രി ഫസൽ ബീമാ യോജന

നെല്ല്:  ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകൾ- ഇൻഷുറൻസ് തുക ഹെക്ടർ (Rs.) -  90000 പ്രീമിയം(%)  1.5%
വാഴ : എല്ലാ ജില്ലകളിലും ഇൻഷുറൻസ് തുക ഹെക്ടർ (Rs.)- 300000 പ്രീമിയം (%) 3.0% - 5.00%
മരച്ചീനി : എല്ലാ ജില്ലകളിലും ഇൻഷുറൻസ് തുക ഹെക്ടർ (Rs.) 125000 പ്രീമിയം (%) 3.0% - 5.00%

RWBCIS (കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി)

നെല്ല് രണ്ടാം വിള തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഏറ്റുമാനൂർ , പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോഡ് - ഇൻഷുറൻസ് തുക ഹെക്ടർ (Rs.) -  80000 - കർഷകർ അടയ്‌ക്കേണ്ട പ്രീമിയം(%) - 1.50 %

നെല്ല് മൂന്നാം വിള - വയനാട്, കോഴിക്കോട്, കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, ഇടുക്കി, കൊല്ലം - ഇൻഷുറൻസ് തുക ഹെക്ടർ (Rs.) - 80000 - കർഷകർ അടയ്‌ക്കേണ്ട പ്രീമിയം(%) - 1.50 %

കശുമാവ് - പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഇൻഷുറൻസ് തുക ഹെക്ടർ (Rs.) - 60000 - കർഷകർ അടയ്‌ക്കേണ്ട പ്രീമിയം(%) 5.00 %

കാരറ്റ്, കാബേജ് ,വെളുത്തുള്ളി , ഉരുളക്കിഴങ്ങ്, ബീൻസ് (രണ്ടാം വിള, മൂന്നാം വിള) - ഇടുക്കി ഇൻഷുറൻസ് തുക ഹെക്ടർ (Rs.) - 40000 കർഷകർ അടയ്‌ക്കേണ്ട പ്രീമിയം(%) - 5.00 %

കരിമ്പ് - ഇടുക്കി , പാലക്കാട് ഇൻഷുറൻസ് തുക ഹെക്ടർ (Rs.) - 45000 കർഷകർ അടയ്‌ക്കേണ്ട പ്രീമിയം(%) - 5.00 %
മാവ് - പാലക്കാട് ഇൻഷുറൻസ് തുക ഹെക്ടർ (Rs.) - 150000 കർഷകർ അടയ്‌ക്കേണ്ട പ്രീമിയം(%) - 5.00 %

പച്ചക്കറി വിളകൾ

പാവൽ, പടവലം, വള്ളിപ്പയർ, മത്തൻ, കുമ്പളം, വെണ്ട, വെള്ളരി, പച്ചമുളകിനം (രണ്ടാം വിള, മൂന്നാം വിള) തിരുവന്തപുരം , കൊല്ലം , കോട്ടയം . ഇടുക്കി , എറണാകുളം , തൃശൂർ ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് - ഇൻഷുറൻസ് തുക ഹെക്ടർ (Rs.)- 40000 കർഷകർ അടയ്‌ക്കേണ്ട പ്രീമിയം(%) - 5.00 %

വാഴ - തിരുവന്തപുരം , കൊല്ലം , കോട്ടയം . ഇടുക്കി , എറണാകുളം , തൃശൂർ ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ഇൻഷുറൻസ് തുക ഹെക്ടർ (Rs.) - 175000 കർഷകർ അടയ്‌ക്കേണ്ട പ്രീമിയം(%) - 5.00 %

പൈനാപ്പിൽ - കോട്ടയം, ഇടുക്കി, എറണാകുളം ഇൻഷുറൻസ് തുക ഹെക്ടർ (Rs.) - 60000 കർഷകർ അടയ്‌ക്കേണ്ട പ്രീമിയം(%) - 5.00 %

തക്കാളി -പാലക്കാട് ഇൻഷുറൻസ് തുക ഹെക്ടർ (Rs.) - 40000 കർഷകർ അടയ്‌ക്കേണ്ട പ്രീമിയം(%) - 5.00 %

ചെറുധാന്യങ്ങൾ ചോളം, തിന മുതലായവ പാലക്കാട് ഇൻഷുറൻസ് തുക ഹെക്ടർ (Rs.) - 30000 കർഷകർ അടയ്‌ക്കേണ്ട പ്രീമിയം(%) 1.50 %

* ഓരോ ജില്ലകളിലെയും വിജ്ഞാപിത പ്രദേശങ്ങളിലായിരിക്കും പദ്ധതി * വാഴ ഒരോ ജില്ലയിലും കാലാവസ്ഥാ നിലയങ്ങൾ സ്ഥാപിച്ചിട്ടുള്ള പഞ്ചായത്ത് / മുനി / കോർപ്പറേഷനുകളിൽ മാത്രം. * രണ്ടാം വിള Sep./oct. -Dec.Jan. മാസങ്ങളിലുള്ള വിളയേയും, മൂന്നാം വിള Dec Jan. - Mar.Apr. മാസങ്ങളിലുള്ള വിളയേയും
സൂചിപ്പിക്കുന്നു

( വായ്പ എടുത്ത കർഷകർ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക)

 വായ്പേതര കർഷകർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം

1.) ബാങ്ക് പാസ് ബുക്ക് 2.) ആധാർ കാർഡ്
3.) കൃഷിയിടത്തിന്റെ വിസ്തീർണ്ണത്തിന് തുല്യമായ നികുതി പാട്ടച്ചീട്ട് എന്നിവയുടെ കോപ്പിയുമായി ഏറ്റവും അടുത്തുള്ള കൃഷിഭവൻ/ CSC (ഡിജിറ്റൽ സേവാ കേന്ദ്ര/അക്ഷയകേന്ദ്രങ്ങൾ) / അംഗീകൃത ബ്രോക്കിംഗ് സ്ഥാപനങ്ങൾ / മൈക്രോ ഇൻഷുറൻസ് ഏജന്റ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

കർഷകർ പ്രീമിയം അടച്ച ശേഷം രസീത് കൈപ്പറ്റി സൂക്ഷിക്കേണ്ടതാണ്.

പ്രധാനമന്ത്രി ഫസൽ ബീമാ യോജന - നഷ്ടപരിഹാര നിർണ്ണയം 

പദ്ധതിയിൽ വിജ്ഞാപിത പ്രദേശത്തെ വിളവിന്റെ അടിസ്ഥാനത്തിലുള്ള ഉല്പ്പാദനനഷ്ടം , നടീൽ തടസ്സപ്പെടൽ (നെല്ലിന്), ഇടക്കാല നഷ്ടങ്ങൾ, എന്നിവയ്ക്ക് പുറമെ വെള്ളപൊക്കം (നെല്ലൊഴികെ ഉള്ള വിളകൾ), ആലപ്പുഴ മഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ മൂലമുള്ള തീപിടിത്തം, മേഘവിസ്ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിളനാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്.

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി - നഷ്ടപരിഹാര നിർണ്ണയം

ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥാഘടകങ്ങളും അതിന്റെ നിർണ്ണയതോതും (Trigers) ടേംഷീറ്റ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇപ്രകാരം ഓരോ പഞ്ചായത്തിനായി വിജ്ഞാപനം ചെയ്ത സൂചന കാലാവസ്ഥാ നിലയത്തിൽ നിന്നും ഇൻഷുറൻസ് കാലയവളവിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥയുടെ ഡാറ്റയും ടേം ഷീറ്റും അനുസരിച്ചു മാത്രമാണ് നഷ്ടപരിഹാര നിർണ്ണയം. കുടാതെ വെള്ളപൊക്കം, കാറ്റ് (വാഴ, കശുമാവ്, മാവ് എന്നീ വിളകൾക്ക് മാത്രം), ഉരുൾപൊട്ടൽ (ആലപ്പുഴ, കാസർഗോഡ് എന്നിവ ഒഴികെ) എന്നിവ മൂലമുള്ള വ്യക്തിഗത വിളനാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡങ്ങൾനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാണ്.

കർഷകന് ഓൺലൈനായി www.pmfby.gov.in എന്ന വിലാസത്തിലൂടെയും അംഗത്വമെടുക്കാം. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്തിട്ടുള്ള കർഷകരെ അതത് ബാങ്കുകൾക്ക് പദ്ധതിയിൽ ചേർക്കാം. ഇതിനായി കർഷകർ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ട. വിവരങ്ങൾക്ക് കൃഷിഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ റീജണൽ ഓഫീസുമായോ ബന്ധപ്പെടുക.

അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്
റീജിയണൽ ഓഫീസ് 8-ാം നില, കാർമൽ ടവേഴ്സ്, കോട്ടൺഹിൽ പി. ഒ., വഴുതക്കാട്, തിരുവനന്തപുരം - 14, ഫോൺ : 0471 - 2334493, 2334989
www.aicofindia.com 

English Summary: Agriculture insurance for banana and others apply before 31st
Published on: 12 December 2020, 09:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now