Updated on: 30 May, 2021 8:57 AM IST
കൃഷിനാശം

കൃഷിനാശം (Agricultural loss) സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തിനു അപേക്ഷിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടി നൽകുമെന്നു മന്ത്രി മന്ത്രി പി.പ്രസാദ്.

പന്തളത്തേക്കുള്ള കൃഷിമന്ത്രിയുടെ ആദ്യ ഔദ്യോഗിക വരവ് ( Agriculture minister first visit)

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കാർഷിക വിളകൾ നശിച്ച കടയ്ക്കാട് കരിമ്പു വിത്തുൽപാദന കേന്ദ്രത്തിലും കരിങ്ങാലി പുബയിലും കൃഷി നാശം വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.മഴ മൂലമുണ്ടായ കാർഷിക നഷ്ടം വിലയിരുത്താനായിട്ടില്ല. ലോക്ഡൗണും ഇതിനു കാരണമാണ്. നഷ്ടപ്പെടുന്ന വിളകൾക്ക്പരിഹാരമായി ഇൻഷുറൻസ് (Agriculture Insurance) പദ്ധതി വിപുലീകരിക്കും. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുകയാണ് സർക്കാർ.

മന്ത്രിയായശേഷം രാഷ്ട്രീയ, സാമൂഹിക പ്രവർത്തനമേഖലയായിരുന്ന പന്തളത്തേക്കുള്ള ആദ്യ ഔദ്യോഗിക വരവായിരുന്നു പി.പ്രസാദിന്റേത്. അതുകൊണ്ടുതന്നെ ജനങ്ങൾക്കും കർഷകർക്കും ഈ വരവ് പ്രതീക്ഷ നൽകുന്നതായിരുന്നു. പരിചയസമ്പന്നരായ മുഖങ്ങളായിരുന്നു മന്ത്രിക്ക് കൂടുതലും. കാറിൽനിന്നിറങ്ങി വള്ളിച്ചെരുപ്പിട്ട് നേരേ നടന്നത് കൃഷിയിടത്തിലേക്ക്. കനത്ത മഴയിൽ നാശംവിതച്ച കടയ്ക്കാട്ടെ കരിമ്പുവിത്തുത്പാദന കേന്ദ്രത്തിൽ വെള്ളത്തിൽ മുങ്ങിനശിക്കുന്ന കരിമ്പും വിത്തിനായി നട്ടിരുന്ന വിളകളും അദ്ദേഹം നോക്കിക്കണ്ടു. എങ്ങിനെ പ്രശ്‌നം പരിഹരിക്കാമെന്ന കാര്യം ഫാമിന്റെ ചുമതലയുള്ള കൃഷി ഓഫീസർ വിമൽകുമാറിനോടും കൃഷിവകുപ്പുദ്യോഗസ്ഥരോടും സംസാരിച്ചു. നിയുക്ത ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തനിക്കറിയാവുന്ന നിർദേശങ്ങൾ നിരത്തി.

കൂടുതൽ ഇനങ്ങളെ തറവിലയിൽ ഉൾപ്പെടുത്തും (Mininmum support price for more commodities)

മടങ്ങുമ്പോൾ മന്ത്രിയെ കാത്തുനിന്ന തൊഴിലാളികളുടെ സുഖവിവരങ്ങൾ അന്വേഷിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. കഴിയാവുന്നത്ര തൊഴിലാളികളെ നിർത്തി വെള്ളപ്പൊക്കമുണ്ടായ സ്ഥലത്തെ വിത്തിനങ്ങൾ ആവുംവിധം പൂർവസ്ഥിതിയിലാക്കാൻ കൃഷി ഓഫീസർക്ക് നിർദേശം നൽകി. ഓഫീസിലെത്തി സന്ദർശകഡയറിയിൽ കുറിപ്പെഴുതിയശേഷം മന്ത്രി കരിങ്ങാലിപ്പാടത്തേക്കുനീങ്ങി.

നിലവിൽ തറവില ആനുകൂല്യമുള്ളത് 16 ഇനങ്ങൾക്കാണ്. കൂടുതൽ ഇനങ്ങളെ ഇതിൽ ഉൾപ്പെടുത്തുന്നത് ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. കരിമ്പു (Sugarcane) വിത്തുൽപാദന കേന്ദ്രത്തിനു സമീപത്തെ തോട് ആഴം കൂട്ടിയാൽ വെള്ളപ്പൊക്കം ഒഴിവാക്കാനാകുമോ എന്നു പരിശോധിക്കും. കരിങ്ങാലി പുഞ്ചയിലെ കർഷകരുടെ പരാതികൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പന്തളം മേഖലയിലെ കൃഷി നാശം സംബന്ധിച്ചു ഡപ്യൂട്ടി സ്പിക്കർ ചിറ്റയം ഗോപകുമാറുമായി അദ്ദേഹം ചർച്ച നടത്തി. മുടിയുർക്കോണം എ ടി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപും മുന്തി സന്ദർശിച്ചു.

Courtesy - Mathrubhoomi (30-05-2021)

English Summary: Agriculture loss compensation will be extended - Agriculture minister
Published on: 30 May 2021, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now