Updated on: 6 March, 2022 9:16 AM IST
Agriuculture News

1.റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍കൃഷിയില്‍ മാര്‍ച്ച് 07 മുതല്‍ 11 വരെ പരിശീലനം നല്‍കുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വച്ചു നടക്കുന്ന പരിശീലനത്തില്‍ നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലോ training@rubberboard.org.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

2.റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍നിന്ന് നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, 430, 414, 417, 422 എന്നിവയുടെ കപ്പുതൈകള്‍, കൂടത്തൈകള്‍, ഒട്ടുതൈക്കുറ്റികള്‍, ഒട്ടുകമ്പുകള്‍ എന്നിവയാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്

തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്‌സറിയിലോ അപേക്ഷ നല്‍കണം. അപേക്ഷാഫോറം ബോര്‍ഡിന്റെ ഓഫീസുകളില്‍ ലഭ്യമാണ്. കൂടാതെ www.rubberboard.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന്് ഡൗണ്‍ലോഡ്്് ചെയ്യാവുന്നതുമാണ്്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2576622 എന്ന ഫോണ്‍ നമ്പരില്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായോ 8848880279 എന്ന ഫോണ്‍ നമ്പരില്‍ സെന്‍ട്രല്‍ നഴ്‌സറിയുമായോ ബന്ധപ്പെടുക.

3.റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം നിര്‍ണയിക്കുന്നതില്‍ ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് മാര്‍ച്ച് 09 മുതല്‍ 11 വരെയുള്ള തീയതികളില്‍ നടക്കുന്ന കോഴ്‌സില്‍ പ്ലസ് ടുവിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് ചേരാം. താല്‍പര്യമുള്ളവര്‍ക്ക് https://bit.ly/3feCcVj എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0481 2353127, 7306464582 എന്നീ ഫോണ്‍ നമ്പറുകളിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.

The National Institute for Rubber Training (NIRT) under the Rubber Board is imparting training in rubber cultivation from March 07 to 11. The training conducted at NIRT, Kottayam covers innovative planting materials, planting techniques, fertilizer recommendations, pest and disease control and tapping.

4.കാര്‍ഷിക മേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവര്‍ദ്ധനസംരംഭങ്ങള്‍ക്കുളള പ്രോത്സാഹന പദ്ധതിയുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ www.sfackerala.org എന്ന വെബ്‌സൈറ്റ് വഴി സ്വീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sfackerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.

5.പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നെല്‍കൃഷി കൂലി ചിലവ് വിഹിതത്തിന്റെ രണ്ടാം ഗഡു വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി അഡ്വ. മാത്യു.ടി.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇത്തരം പദ്ധതിയിലൂടെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും പുത്തന്‍ ഉണര്‍വ് നല്‍കുന്ന ജില്ലാ പഞ്ചായത്തിനെ എംഎല്‍എ അഭിനന്ദിച്ചു.

17 പഞ്ചായത്തുകള്‍ക്കായി ജില്ലാ പഞ്ചായത്ത് 1.72 കോടി രൂപയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാളും ഭൂമി ഏറ്റെടുത്തു കൊണ്ട് കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. കര്‍ഷകര്‍ക്ക് കൈതാങ്ങാവുന്ന പദ്ധതിയിലൂടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ധനസഹായ തുക എത്തുന്നു

6.സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ(07 മാർച്ച്) മുതൽ മാറ്റം വരുത്തിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഇതു പ്രകാരം രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴു വരെയും റേഷൻ കടകൾ തുറക്കും.

7.ലൈഫ് പദ്ധതി മാനദണ്ഡപ്രകാരം അർഹതാലിസ്റ്റിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികൾ മാർച്ച് 10 നകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ഫിഷറീസ് വകുപ്പിൽ നിന്നും ലഭ്യമാക്കിയ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഭവനരഹിതരുടെ പട്ടികകൾ ലൈഫ് മാനദണ്ഡപ്രകാരം പരിശോധിച്ച് ഗുണഭോക്തൃ പട്ടികകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അന്തിമമാക്കുകയും അർഹരായ ഗുണഭോക്താക്കളുമായി കരാർ വയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായുള്ള അവസാന തീയതി മാർച്ച് 10 ആണ്. എല്ലാ അർഹരായ മത്സ്യത്തൊഴിലാളികളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കരാറിൽ ഏർപ്പെടണമെന്ന് മന്ത്രി അഭ്യർഥിച്ചു.

English Summary: agriculture news of this week includes the sale of rubber plants
Published on: 06 March 2022, 09:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now