1. Farm Tips

റബ്ബർ കൃഷിയിൽ മികച്ച നേട്ടം നേടാൻ കൃഷിയിടത്തിൽ ചെയ്യേണ്ടത് ഇതൊക്കെ

റബ്ബർ കൃഷിയിൽ നേട്ടമുണ്ടാക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ഥലം തിരഞ്ഞെടുക്കൽ. ഇതിനുവേണ്ടി ദീർഘ ചതുരാകൃതി,ചതുരാകൃതി, ത്രികോണാകൃതി അങ്ങനെ മൂന്ന് രീതിയിൽ നിരയെടുക്കൽ നടത്താവുന്നതാണ്.

Priyanka Menon
മഴക്കാലത്ത് വെള്ളം വാർന്നു പോകാൻ സൗകര്യം ഒരുക്കേണ്ടത് റബ്ബർ കൃഷിയിൽ പരമപ്രധാനമായ കാര്യമാണ്
മഴക്കാലത്ത് വെള്ളം വാർന്നു പോകാൻ സൗകര്യം ഒരുക്കേണ്ടത് റബ്ബർ കൃഷിയിൽ പരമപ്രധാനമായ കാര്യമാണ്

റബ്ബർ കൃഷിയിൽ നേട്ടമുണ്ടാക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ഥലം തിരഞ്ഞെടുക്കൽ. ഇതിനുവേണ്ടി ദീർഘ ചതുരാകൃതി,ചതുരാകൃതി, ത്രികോണാകൃതി അങ്ങനെ മൂന്ന് രീതിയിൽ നിരയെടുക്കൽ നടത്താവുന്നതാണ്.

ഇതിനുമുന്നോടിയായി സ്ഥലത്തെ കാടും പടലും ഇല്ലാതാക്കണം. മഴക്കാലത്ത് വെള്ളം വാർന്നു പോകാൻ സൗകര്യം ഒരുക്കേണ്ടത് റബ്ബർ കൃഷിയിൽ പരമപ്രധാനമായ കാര്യമാണ്.

കൃഷിചെയ്യാൻ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൃഷി ചെയ്യുവാൻ ഒരുക്കുമ്പോൾ ദീർഘചതുരാകൃതിയിൽ അല്ലെങ്കിൽ സ്ഥലത്തിൻറെ കിഴക്കുപടിഞ്ഞാറായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കിഴക്ക് പടിഞ്ഞാറ് ഭാഗം തെരഞ്ഞെടുത്താൽ നല്ല രീതിയിൽ സൂര്യപ്രകാശം ലഭ്യമാകും.

നിര എടുക്കുന്നതിന് നീളമുള്ള രണ്ട് കഷണം കയർ, കോമ്പസ്, കുഴി എവിടെ വേണമെന്ന് അറിയാൻ കുറ്റികൾ എന്നിവ കരുതേണ്ടത് പ്രധാനപ്പെട്ടതാണ്.

ഒരു കയർ ആധാര രേഖ lയായും മറ്റേ കയർ മാർഗരേഖകൾ അടയാളപ്പെടുത്താനും ഉപയോഗപ്പെടുത്താം. കുഴികൾ തമ്മിലുള്ള അകലം അറിയുവാൻ കുഴിയിൽ നിറമുള്ള തുണിക്കഷ്ണം കെട്ടണം. വെട്ടിത്തെളിച്ച എടുത്ത സ്ഥലത്തിൻറെ തെക്കുവടക്കായി കിടക്കുന്ന ഏറ്റവും നീളം കൂടിയ അതിർത്തി രേഖ ആധാരരേഖയായി കണക്കാക്കാം. അതിനു ശേഷം തൈകൾ തമ്മിലുള്ള അകലം അറിയാനായി അടയാളപ്പെടുത്തിയ കയറുകൊണ്ട് കുഴികളുടെ സ്ഥാനം കണ്ടെത്താം. കുഴിയുടെ സ്ഥാനങ്ങളിൽ ചെറിയ കുറ്റികൾ ഉറപ്പിച്ചു അടയാളം പൂർത്തിയാക്കാവുന്നതാണ്. തെക്കും വടക്കും നാട്ടിയ കുറ്റികളിൽനിന്ന് 90 ഡിഗ്രിയിൽ കിഴക്ക് പടിഞ്ഞാറോട്ടുള്ള മാർഗരേഖകളിൽ തൈകളുടെ സ്ഥാനം അടയാളപ്പെടുത്തണം. ഇതോടെ തെക്കുവടക്കായി ഉള്ള ആധാര രേഖയും അതിനു സമ കോണായി കിഴക്കുപടിഞ്ഞാറായി ഉള്ള രണ്ട് അടയാള രേഖകളും ചേർന്ന് ഒരു ദീർഘ ചതുരത്തിന്റെയോ സമചതുര ത്തിന്റെയോ മൂന്നു വശങ്ങൾ രൂപപ്പെടുന്നു. പിന്നീട് ആധാര രേഖയുടെ വടക്കും തെക്കും അറ്റങ്ങളിൽ രണ്ടുപേർ നിന്ന് കയറിന്റെ രണ്ടറ്റങ്ങൾ പിടിച്ചുകൊണ്ട് സമചതുര ത്തിൻറെയോ ദീർഘ ചതുരത്തിന്റെയോ അടയാളപ്പെടുത്താതെ നാലാമത്തെ വശത്തേക്ക് നടക്കുകയും അടയാള രേഖയിലുള്ള ഓരോ കുറ്റിയുടെയും സ്ഥാനത്ത് അവർ നിൽക്കുകയും അപ്പോൾ മറ്റുള്ളവർ കയറിൽ കാണുന്ന തുണി കഷണങ്ങളുടെ സ്ഥാനത്ത് കുറ്റികൾ അടിക്കുകയും വേണം.

There are several factors that need to be considered in order to benefit from rubber cultivation. The most important of these is site selection. For this, you can arrange the rectangle, rectangle, triangle and so on in three ways.

കൃത്യമായ സ്ഥലം ഒരുക്കിയതിനുശേഷം റബർ കൃഷിയിൽ ചെയ്യേണ്ട വളപ്രയോഗ രീതികളെക്കുറിച്ചും, മറ്റു മാർഗ്ഗനിർദ്ദേശങ്ങൾ കുറിച്ചും റബ്ബർ ബോർഡ് ഓഫീസുമായി ബന്ധപ്പെട്ടാൽ മതി.

English Summary: This is all that needs to be done on the farm to get the best out of rubber cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds