1.തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഏകദിനപരിശീലനം ഈ മാസം 12-ന് (എപ്രില്‍ 12) കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് നടക്കും. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ക്ഷം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.
2. കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനായി ജില്ലയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുള്ള എല്ലാ കാര്‍ഷികയന്ത്ര ഉടമകളും മറ്റ് ഇതര ഏജന്‍സികളും അവരുടെ പരിധിയിലുള്ള കൃഷി ഭവനുകളില്‍ ഏപ്രില്‍ 10 ന് മുമ്പ് യന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്ചിത രജിസ്‌ട്രേഷന്‍ ഫോറത്തില്‍ രേഖപ്പെടുത്തി നല്‍കണം. മാതൃകാഫോറം കൃഷിഭവനുകളില്‍ ലഭ്യമാണ്.
3.മുട്ടക്കോഴി വിതരണം
The one-day training conducted by the Rubber Board on beekeeping will be held on the 12th of this month (April 12) at the National Institute for Rubber Training in Kottayam.
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) നിന്ന് ഉത്പ്പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമുള്ള ബി.വി.-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ വിതരണത്തിനു ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9495000919 (മാള), 9495000923 (കൊട്ടിയം), 9495000915 (തിരുവന്തപുരം). വിളിക്കേണ്ട സമയം: രാവിലെ 10 മുതൽ അഞ്ചു വരെ.
ബന്ധപ്പെട്ട വാർത്തകൾ: സർക്കാർ പദ്ധതികൾക്ക് കീഴിൽ സമ്പുഷ്ടമായ അരി വിതരണം ചെയ്യാൻ മന്ത്രിസഭ അംഗീകാരം നൽകി
4. കേരള കാർഷിക സർവകലാശാല ഇ -പഠന കേന്ദ്രം “രോഗ കീട നിയന്ത്രണം ജൈവ ജീവാണു മാർഗങ്ങളിലൂടെ” എന്ന വിഷയത്തില്‍ ഓൺലൈൻ പരിശീലന പരിപാടി ഏപ്രിൽ 14 ന് തുടങ്ങുന്നു. കേരള കാർഷിക സർവകലാശാല ശാസ്ത്രജ്ഞരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 13. 24 ദിവസം ദൈർഘ്യമുള്ള ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. MOOC പ്ലാറ്റ് ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥo പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ ജയിക്കുന്നവർക്ക് ആവശ്യമെങ്കില്‍ നിശ്ചിത ഫീസ് വാങ്ങി സർട്ടിഫിക്കറ്റ് നൽകും. www.celkau.in/MOOC/Default.aspx എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: Krishi Udan Scheme: കർഷകർക്ക് വിദേശത്തും ഉൽപ്പന്നങ്ങൾ വിറ്റ് ലാഭം കൊയ്യാം, കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയെ കുറിച്ച് അറിയുക
5.റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍നിന്ന് നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, 430, 414, 417, 422 എന്നിവയുടെ കപ്പുതൈകള്‍, കൂടത്തൈകള്‍, ഒട്ടുതൈക്കുറ്റികള്‍, ഒട്ടുകമ്പുകള്‍ എന്നിവയാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്‌സറിയിലോ അപേക്ഷ നല്‍കണം. അപേക്ഷാഫോറം ബോര്‍ഡിന്റെ ഓഫീസുകളില്‍ ലഭ്യമാണ്. കൂടാതെ www.rubberboard.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2576622 എന്ന ഫോണ്‍ നമ്പരില്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായോ 8848880279 എന്ന ഫോണ്‍ നമ്പരില്‍ സെന്‍ട്രല്‍ നഴ്‌സറിയുമായോ ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: കമ്പോള വില നിലവാരം-10/04/2022