MFOI 2024 Road Show
  1. News

Krishi Udan Scheme: കർഷകർക്ക് വിദേശത്തും ഉൽപ്പന്നങ്ങൾ വിറ്റ് ലാഭം കൊയ്യാം, കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയെ കുറിച്ച് അറിയുക

നശിച്ചുപോകാതെ കാർഷിക ഉൽപ്പന്നങ്ങൾ വ്യോമമാർഗത്തിലൂടെയും വിദേശ വിപണിയിലൂടെയും കയറ്റുമതി ചെയ്ത് കർഷകർക്ക് ലാഭം ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണിത്.

Anju M U
Krishi Udan Scheme
Krishi Udan Scheme: Farmers Can Earn Profit By Selling Their Produce In Foreign Nations

കൃഷി ഉഡാൻ പദ്ധതി (Krishi Udan Scheme): ഇന്ത്യയിലെ ജനസംഖ്യയുടെ 55 മുതൽ 60 ശതമാനം വരെ കൃഷിയെ ആശ്രയിക്കുന്നു. എന്നാൽ, ഇതിനിടയിൽ കൃഷിയിലെ ലാഭം അനുദിനം കുറയുന്നത് കണക്കിലെടുത്ത് ഒട്ടനവധി കർഷകർ കൃഷിയിൽ നിന്നും അകന്നുപോകുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ കാലാകാലങ്ങളിൽ പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു.

2020 ഓഗസ്റ്റിലാണ് കേന്ദ്ര സർക്കാർ കൃഷി ഉഡാൻ യോജന (Krishi Udan Yojana) ആരംഭിച്ചത്. 2021 ഒക്ടോബറിൽ വീണ്ടും ഈ സ്കീം നവീകരിക്കുകയും കൃഷി ഉഡാൻ 2.0 (Krishi Udan 2.0) എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം നശിച്ചുപോകാതെ കാർഷിക ഉൽപ്പന്നങ്ങൾ വ്യോമമാർഗത്തിലൂടെയും വിദേശ വിപണിയിലൂടെയും കയറ്റുമതി ചെയ്ത് കർഷകർക്ക് ലാഭം ഉണ്ടാക്കി കൊടുക്കുക എന്നതാണ്.

ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിലൂടെ കർഷകർക്ക് അവരുടെ വിളകൾ നശിച്ചുപോകാതെ സംരക്ഷിക്കാനാകും. കർഷകർക്ക് അവരുടെ വിളകൾ വിദേശത്തും എളുപ്പത്തിൽ വിൽക്കാൻ സാധിക്കും. ഇതിനായി വിമാനമാർഗം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് കർഷകർക്ക് സബ്‌സിഡി അനുവദിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പരിധിയില്ലാതെ തക്കാളി വിളവെടുപ്പ്: കട്ടിംഗിൽ നിന്ന് തക്കാളി എങ്ങനെ വളർത്താം?

ഇതിൽ തന്നെ മത്സ്യ ഉൽപ്പാദനം, പാൽ ഉൽപ്പാദനം, പാലുൽപ്പന്നങ്ങൾ, മാംസ വ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നത്.

എട്ട് മന്ത്രാലയങ്ങളാണ് കൃഷി ഉഡാൻ യോജന(Krishi Udan Yojana)യിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്. സിവിൽ ഏവിയേഷൻ മന്ത്രാലയം, കൃഷി, കർഷക ക്ഷേമ വകുപ്പ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന വകുപ്പ്, ഫിഷറീസ് വകുപ്പ്, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, വാണിജ്യ വകുപ്പ്, ട്രൈബൽ അഫയേഴ്സ് മന്ത്രാലയം, വടക്ക് കിഴക്കൻ മേഖലയുടെ വികസന മന്ത്രാലയം (DoNER) എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതിനാൽ തന്നെ ഈ മേഖലയിലുള്ളവർക്ക് കൃഷി ഉഡാൻ യോജന വലിയ പ്രയോജനം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: 'ഞങ്ങളും കൃഷിയിലേക്ക്' ഏറ്റവും മികച്ച ജനകീയ പദ്ധതിയാക്കി മാറ്റുമെന്ന് മന്ത്രി പി. പ്രസാദ്

നിലവിൽ 53 വിമാനത്താവളങ്ങൾ ഈ പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര, അന്തർദേശീയ വിമാന റൂട്ടുകളിലും ഇത് പ്രവർത്തിക്കുന്നുണ്ടെന്ന് അടുത്തിടെ ലോക്‌സഭയിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി വി.കെ സിംഗ് പറഞ്ഞിരുന്നു. ഇതിലൂടെ കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ നമ്മുടെ രാജ്യത്ത് നിന്നും വിദേശത്തേക്ക് അയച്ച് പലമടങ്ങ് ലാഭം കൊയ്യുന്നു.

ഈ സ്കീം നിലവിൽ വന്നതിനാൽ, കർഷകന് തന്റെ ഉൽപ്പന്നങ്ങൾ രാജ്യത്തും വിദേശത്തും വിൽക്കാനുള്ള മികച്ച അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാം. നിരവധി കർഷകർ ഈ പദ്ധതിയിലൂടെ മികച്ച ലാഭം നേടുന്നുണ്ട്. കൃഷി ഉഡാൻ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ, കർഷകർക്ക് കൃഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ബ്ലാക്ക് ഫംഗസിന് കാരണം ചാണകം! പുതിയ ഗവേഷണ റിപ്പോർട്ട് പറയുന്നതിങ്ങനെ

ഇന്ത്യൻ വിപണിയിൽ കാര്യമായ വില കിട്ടുന്നില്ലെന്നതും ഇടനിലക്കാരുടെ ഇടപെടലും മറ്റും കർഷകർ നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഇതിനെതിരെയുള്ള ആശ്വാസമാണ് ഈ പദ്ധതി.

English Summary: Krishi Udan Scheme: Farmers Can Earn Profit By Selling Their Produce In Foreign Nations, Learn More About The Central Govt. Scheme

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds