Updated on: 5 August, 2021 10:16 AM IST
കാർഷിക വാർത്തകൾ

ശുദ്ധമായ പാലുല്‍പ്പാദനം: പരിശീലനം നല്‍കുന്നു

ആലപ്പുഴ ഓച്ചിറ ക്ഷീരോത്പ്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണി മുതല്‍ ഗൂഗിള്‍ മീറ്റ് മുഖേന 'ശുദ്ധമായ പാലുത്പ്പാദനം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ക്ക് അഞ്ചിന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്‌സ്ആപ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരത്തിന് ഫോണ്‍: 0476 2698550, 9947775978.

പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്നു

ആലപ്പുഴയിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനം പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ 10 രൂപ നിരക്കില്‍ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുള്ളക്കര്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ 0479 2452277 എന്ന നമ്പരില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

വെറ്റിനറി സർവകലാശാല നൽകുന്ന മൃഗപരിപാലന നിർദ്ദേശങ്ങൾ

നനവുള്ള പ്രതലത്തിൽ വളർത്തുന്ന പെണ്ണാടുകളിൽ സ്റ്റഫൈലകോക്കേസ് ബാക്ടീരിയ രോഗ ബാധ മൂലം അകിടിൽ കുരുപ്പ് കണ്ടുവരുന്നു. ആട്ടിൻകുട്ടികളിലെ പൊക്കിൾകൊടി വീക്കം സന്ധിവീക്കം എന്നിവയും വൃത്തിഹീനമായ നനവുള്ള കൂടുകളിൽ വളർത്തുന്നവയിൽ കൂടുതലായും കാണുന്നു. ആയതിനാൽ കൂട്ടിനുള്ളിൽ വെള്ളം കയറാതെയും ഈർപ്പം കൂടാതെയും സൂക്ഷിക്കുക.

Online training on 'Pure Milk Production' will be conducted through Google Meet on August 5 from 11 am at the Ochira Dairy Training and Development Center, Alappuzha.

ആട്ടിൻ കൂടുകൾ തറനിരപ്പിൽ നിന്ന് തറനിരപ്പിൽ നിന്ന് ഒന്നര മീറ്റർ വരെ ഉയരത്തിലായിരിക്കുന്നത് രോഗബാധ ഒഴിവാക്കാൻ സഹായകമാകും.

English Summary: agriculture news related to milk farmer training poultry veterinary guidelines
Published on: 05 August 2021, 10:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now