1.മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം. സംസ്ഥാന സർക്കാരിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.ഡബ്ല്യൂ.എസ്.എ നടപ്പിലാക്കുന്ന 'മഴവെള്ളസംഭരണം- ഭൂജലപരിപോഷണം' പരിപാടിയിലൂടെ വിവിധ പ്രവൃത്തികൾ പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
Panchayats can apply for rainwater harvesting systems. Applications are invited for implementation of various activities on a participatory basis through the 'Rainwater Harvesting - Groundwater Conservation' program implemented by KRWSA as part of the State Government's 2022-23 Annual Plan.
വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ സംഭണ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം, കിണർ റീ ചാർജിങും അറ്റകുറ്റപ്പണികളും നടത്തി കിണറുകൾ ശുചിത്വമുള്ളതും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/ പട്ടികജാതി/ പിന്നാക്ക കോളനികളിൽ പൊതുമഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയാണ് നടത്തുന്നത്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾ അപേക്ഷ സമർപ്പിക്കണം. എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.ഡബ്ല്യൂ.എസ്.എ, പി.ടിസി ടവർ, മൂന്നാംനില, എസ്.എസ്.കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ rwhcentre@gmail.com എന്ന ഇ-മെയിലിലേക്കോ അയയ്ക്കണം. അപേക്ഷകൾ ഏപ്രിൽ 13 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2320848, 2337003.
ബന്ധപ്പെട്ട വാർത്തകൾ: സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളുടെ പലിശ പ്രഖ്യാപിച്ചു; ജനങ്ങൾക്ക് ആശ്വാസം
2.പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടു കൂടി സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഡ്രിപ്പ്, സ്പ്രിംഗ്‌ളര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നു. ചെറുകിട നാമമാത്ര കര്‍ഷര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുളള കര്‍ഷകര്‍ക്ക് 70 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുളള കൃഷിഭവനുമായോ ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: നോർക്ക റിക്രൂട്ട്മെന്റ് യു.കെയിലേക്കും; നഴ്സുമാർക്ക് അപേക്ഷിക്കാം
3.കാര്‍ഷിക മേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവര്‍ദ്ധനസംരംഭങ്ങള്‍ക്കുളള പ്രോത്സാഹന പദ്ധതിയുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sfackerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: കഞ്ഞിക്കുഴിയിലെ മുല്ലപ്പൂ സംഭരണ-വിപണന കേന്ദ്രം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു