1. News

സര്‍ക്കാര്‍ നിക്ഷേപ പദ്ധതികളുടെ പലിശ പ്രഖ്യാപിച്ചു; ജനങ്ങൾക്ക് ആശ്വാസം

പുതിയ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കും. സര്‍ക്കാര്‍ സര്‍ക്കുലര്‍ അനുസരിച്ച്, 2022- 23 സാമ്പത്തിക വര്‍ഷത്തിൻറെ ആദ്യ പാദത്തില്‍ പി.പി.എഫ്. (PPF) നിക്ഷേപത്തിന് 7.10 ശതമാനവും, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന് (SCSS) 7.40 ശതമാനവും പലിശ ലഭിക്കും.

Meera Sandeep
Govt announces interest rates on investment schemes; Relief for the people
Govt announces interest rates on investment schemes; Relief for the people

​പുതിയ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കും. സര്‍ക്കാര്‍ സര്‍ക്കുലര്‍ അനുസരിച്ച്, 2022- 23 സാമ്പത്തിക വര്‍ഷത്തിൻറെ ആദ്യ പാദത്തില്‍ പി.പി.എഫ്. (PPF) നിക്ഷേപത്തിന് 7.10 ശതമാനവും, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന് (SCSS) 7.40 ശതമാനവും പലിശ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ

ചെറുകിട സമ്പാദ്യ പദ്ധതികളുടെയും, പോസ്റ്റ് ഓഫീസ് സ്‌കീമുകളുടെയും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. 2022- 23 സാമ്പത്തിക വര്‍ഷത്തിൻറെ ആദ്യ പാദത്തില്‍ (ഏപ്രില്‍- ജൂണ്‍), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സുകന്യ സമൃദ്ധി യോജന (SSY) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ 2022 മാര്‍ച്ച് 31-ന്  ലഭിച്ചതിന് സമാനമായി തുടരും.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍ക്ക് 5.5- 6.7 ശതമാനമാണ് പലിശ. ജൂണ്‍ 30 വരെയുള്ള കാലയളവില്‍ പലിശ നിരക്കുകള്‍ ബാധകമായിരിക്കും. 2022- 23 സാമ്പത്തിക വര്‍ഷത്തിൻറെ ആദ്യ പാദത്തില്‍ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ താഴെ. നിക്ഷേപ പദ്ധതി, പലിശ നിരക്ക്(%), കോമ്പൗണ്ടിങ് ഇടവേള എന്ന ക്രമത്തിൽ.

ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം

സേവിങ്‌സ് ഡെപ്പോസിറ്റ്- 4%- വാര്‍ഷികം

1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്- 5.5% -ത്രൈമാസം

2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്- 5.5% -ത്രൈമാസം

3 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്- 5.5% -ത്രൈമാസം

5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്- 6.7% -ത്രൈമാസം

5 വര്‍ഷത്തെ റിക്കറിങ് നിക്ഷേപം- 5.8% -ത്രൈമാസം

5-വര്‍ഷ സീനിയര്‍ സിറ്റിസണ്‍ സേവിങസ് സ്‌കീം- 7.4% -ത്രൈമാസം

5 വര്‍ഷത്തെ പ്രതിമാസ വരുമാന അക്കൗണ്ട്- 6.6% -പ്രതിമാസം

5 വര്‍ഷത്തെ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്- 6.8% -വാര്‍ഷികം

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: 50,000 രൂപ നിക്ഷേപിച്ചു 3300 രൂപ പെൻഷൻ നേടാം

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്- 7.1% -വാര്‍ഷികം

കിസാന്‍ വികാസ് പത്ര- 6.9% (124 മാസത്തിനുള്ളില്‍ കാലാവധിയാകും) -പ്രതിവര്‍ഷം

സുകന്യ സമൃദ്ധി യോജന- 7.6% -വാര്‍ഷികം

ചെറുകിട സമ്പാദ്യ നിരക്കുകളില്‍ സര്‍ക്കാര്‍ തല്‍സ്ഥിതി നിലനിര്‍ത്തുന്നത് സ്ഥിരവരുമാന നിക്ഷേപകര്‍ക്ക് സന്തോഷവാര്‍ത്തയാണ്. എഫ്.ഡി. നിരക്കുകള്‍ ചരിത്രത്തിലെ തന്നെ താഴ്ന്ന നിരക്കുകളില്‍ തുടരുന്ന ഈ സാഹചര്യത്തില്‍, നിരക്കുകള്‍ നിലനിര്‍ത്തുക വഴി നിക്ഷേപം ആകര്‍ഷിക്കാനും സര്‍ക്കാരിനാകും. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പലിശ നിരക്ക് 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചിരുന്നു.

പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഏവരുടെയും കണ്ണുകള്‍ ആര്‍.ബി.ഐ. ധനനയത്തിലേക്കാണു നീളുന്നത്. ഈ മാസം എട്ടിനാണ് ആര്‍.ബി.ഐ. യോഗം ചേരുക. നിലവിലെ സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്നാണു വിലയിരുത്തല്‍. യു.എസ് ഫെഡ് റിസര്‍വും കഴിഞ്ഞ യോഗത്തില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

English Summary: Government announces interest rates on investment schemes; Relief for the people

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds