Updated on: 14 May, 2023 6:00 PM IST
Aiming for modern development in the fisheries sector; Minister P Rajeev

സമ്പദ്ഘടനയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖലകളിൽ ഒന്നാണ് ഫിഷറീസ് മേഖല എന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ സംസ്ഥാനതല പരിശീലന കേന്ദ്രമായ നിഫാമിന്റെ( നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷൻ ആന്റ് മാനേജ്മെന്റ് )ഗസ്റ്റ് ഹൗസിന്റെയും, നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ഓഫീസ്, ഹോസ്റ്റൽ ബ്ലോക്കുകൾ, ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മത്സ്യബന്ധന മേഖലയിൽ ആധുനിക കാലഘട്ടത്തിനനുസൃതമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, ഇതിന്റെ ഭാഗമായി ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന നൂറിലധികം കമ്പനികളുടെ സംഗമം നടത്തിയിരുന്നുവെന്നും നിലവിലുള്ള രീതികൾ ഒഴിവാക്കി റഡാർ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് ആഴക്കടൽ മത്സ്യബന്ധനം നടപ്പിലാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസംസ്കരണ മേഖലയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.യു ( യൂറോപ്പ്യൻ യൂണിയൻ) സർട്ടിഫൈഡ് കമ്പനികളുള്ള സംസ്ഥാനമാണ് കേരളം. ഫിഷറീസ് മേഖലയിലാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത്. കയറ്റുമതി മേഖലയിൽ വലിയ സാധ്യതകളാണുള്ളത്. കൂടുതൽ ഭക്ഷ്യ സംസ്കരണ യൂണിറ്റ്കളും, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനവും അനിവാര്യമാണ്. ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നിഫാമിനെ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആധുനിക സെമിനാർ ഹാൾ, താമസമുറികൾ എന്നിവ ഉൾപ്പെടുന്ന ഗസ്റ്റ് ഹൗസ്, അഡ്മിനിസ്ട്രിവ് ഓഫീസ്, ട്രെയിനിങ് ഹാളുകൾ, ഹോസ്റ്റൽ മുറികൾ എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്. വിവരസാങ്കേതിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മത്സ്യമേഖലയിൽ നൂതന ആശയങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിഫാമിന്റെ ഔദ്യോഗിക വെബ്സൈറ്റും, മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിരിക്കുന്നത്.

ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷത വഹിച്ചു, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ജില്ലാ പഞ്ചായത്തും മെമ്പർ യേശുദാസ് പറപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. മീര, ഷാഹിന ബീരാൻ, ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻ.എസ് ഷീലു, ഫിഷറീസ് ഡയറക്ടറും, നിഫാം ജോയിന്റ് ഡയറക്ടറുമായ എ. പി സതീഷ് കുമാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം: മന്ത്രി എം ബി രാജേഷ്

English Summary: Aiming for modern development in the fisheries sector; Minister P Rajeev
Published on: 14 May 2023, 05:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now