നെല്‍കൃഷി വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് പാടത്ത് പൊന്നുവിളയിച്ച് ആലപ്പാട് പാടശേഖര സമിതി. തൃശൂര്‍ ജില്ലയിലെ പള്ളിപ്പുറം ആലപ്പാട് പാടശേഖര സമിതി ഗ്രൂപ്പടിസ്ഥാനത്തില്‍ വിജയകരമായി കൃഷി ചെയ്യുന്ന മികച്ച പാടശേഖര സമിതിക്കുള്ള ഈ വര്‍ഷത്തെ മിത്രനികേതന്‍ പത്മശ്രീ.ശ്രീ.കെ.വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ പുരസ്‌ക്കാരം നേടി. അഞ്ച് ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌ക്കാരം. 2019 ഡിസംബര്‍ 9ന് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും ഭാരവാഹികള്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.
ചേര്‍പ്പ് ബ്ലോക്കില്‍ ഉള്‍പ്പെടുന്നചേര്‍പ്പ് പഞ്ചായത്തിലാണ് പള്ളിപ്പുറം ഗ്രാമം സ്ഥിതി ചെയ്യുന്നത്.തൃശൂര്‍ നിന്നും 12 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വലിയ കാര്‍ഷിക പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന പള്ളിപ്പുറത്ത് 195 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള പാടശേഖരത്തിലാണ് ആലപ്പാട് പാടശേഖര സമിതി കൃഷി ഇറക്കിയത്.ഈ കൂട്ടുകൃഷിയില്‍ കൈമെയ് മറന്നു പ്രവര്‍ത്തിക്കുന്ന 570 കര്‍ഷക അംഗങ്ങളാണുള്ളത്. നിലം ഒരുക്കുന്നത് മുതല്‍ നെല്ല് സംഭരണം വരെയുള്ള സംയോജിത കൃഷി രീതികള്‍ ഒത്തൊരുമയോടെ ചെയ്യുന്ന വലിയൊരു കൃഷികൂട്ടായ്മയാണ് ആലപ്പാട്ടേത്. പൂര്‍ണ്ണമായും യന്ത്രവത്കൃത കൃഷി രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. സ്വന്തമായി ഒരു ട്രാക്ടറും അഞ്ച് ട്രില്ലറുകളും സമിതിക്ക് സ്വന്തമാണ്. പുഞ്ച,മുണ്ടകന്‍ എന്നീ രണ്ട് തരം കൃഷിയും സമിതി നടത്തുന്നുണ്ട്. സമിതിയുടെ നേതൃത്വത്തില്‍ തോടുകള്‍,നീര്‍ച്ചാലുകള്‍ എന്നിവ വൃത്തിയാക്കി സ്വാഭാവിക ജലസേചനം സൗകര്യം ഒരുക്കിയാണ് കൃഷി നടത്തിയത്. വരവ് ചിലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്ന ഈ സമിതിയുടെ പ്രവര്‍ത്തന ശൈലി മറ്റ് പാടശേഖര സമിതികള്‍ക്കും മാതൃകയാണ്. മികച്ച സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഒരു മികച്ച മാതൃകയുണ്ടാക്കി ,കൃത്യമായ ഓഡിറ്റും സൂപ്പര്‍വിഷനും നടത്തിയാല്‍ കൂട്ടുകൃഷിയില്‍ വലിയ വിപ്ലവമുണ്ടാക്കാന്‍ കേരളത്തിന് കഴിയുമെന്നതിന് ഉത്തമോദാഹരണമാണ് ആലപ്പാട് പാടശേഖര സമിതി.
English Summary: alappad padashekara award
Published on: 26 December 2019, 05:18 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now