ഈ വർഷത്തെ ആദ്യ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ സെയിലുമായി ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ. ജനുവരി 20 മുതലാണ് ആമസോണിന്റെ ‘ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ’ ആരംഭിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഓഫർ ജനുവരി 23ന് രാത്രി 11.59ന് അവസാനിക്കും.
പ്രൈം അംഗങ്ങൾക്കായി ജനുവരി 19 മുതൽ വിൽപന തുടങ്ങും. അന്നേദിവസം രാവിലെ 12 മുതൽ 24 മണിക്കൂർ നേരത്തെ സാധനങ്ങൾ വാങ്ങിക്കാം. ആപ്പിൾ, ഷവോമി, വൺപ്ലസ്, സാംസങ് തുടങ്ങി മുൻനിര ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ മികച്ച ഓഫറിൽ ലഭിക്കും.
സ്മാർട് ഫോണുകൾ കൂടാതെ ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ്, വസ്ത്രം, കോസ്മെറ്റിക്സ്, മേക്കപ്പ്, അടുക്കള, വീട്ടുപകരണങ്ങൾ, ടിവികൾ, ദൈനംദിന അവശ്യവസ്തുക്കൾ തുടങ്ങി നിരവധി ഉൽപന്നങ്ങളിൽ വൻ ഓഫറുകളാണ് സെയിലിന്റെ ഭാഗമായി ലഭിക്കുക. സ്മാർട് ഫോണുകളിലും ആക്‌സസറികളിലും 40 ശതമാനം വരെ കിഴിവും 5,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കും.
ഒപ്പം 18 മാസം വരെ നോകോസ്റ്റ് ഇഎംഐയും ലഭിക്കുന്നതായിരിക്കും. ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന സ്മാർട് ഫോണുകളായ സാംസങ് എം 02 എസ്, റെഡ്മി 9 പവർ, എംഐ 10 ഐ, സാംസങ് ഗ്യാലക്‌സി എസ് 21, ഐഫോൺ 12 മിനി എന്നിവ ബാങ്ക് ഓഫറുകളിലൂടെ വാങ്ങാം.
സാംസങ് ഗാലക്‌സി എം 51 8000 രൂപ കിഴിവിലും 17,999 രൂപ മുതൽ സാംസങ് എം 31 എസും ലഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് 14,999 രൂപയ്ക്ക് സാംസങ് എം 31 6 ജിബി വേരിയന്റ് ഫോണും ഒപ്പം ആമസോൺ കൂപ്പണും ലഭിക്കും. വൺപ്ലസ് മോഡലുകൾ മികച്ച ഡിസ്കൗണ്ടിൽ ലഭ്യമാണ്.
വൺപ്ലസ് 8 ടി 40,499 രൂപയ്ക്കും വൺപ്ലസ് നോർഡ് 29,999 രൂപയ്ക്കും വാങ്ങാം. വിവോ സ്മാർട് ഫോണുകളിൽ 30 ശതമാനം വരെ കിഴിവും 5,000 രൂപ വരെ എക്സ്ചേഞ്ച് ഇളവും ലഭ്യമാണ്. ഒപ്പോ സ്മാർട്ട്‌ഫോണുകൾക്ക് 23,000 രൂപ വരെ കിഴിവും ഒരുവർഷംവരെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.
ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായിവാങ്ങിക്കുന്ന ഉത്പന്നങ്ങൾക്ക് വിവിധ ബാങ്കുകളും ഓഫറുകൾ ലഭ്യമാക്കും. എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം അധിക ഇൻസ്റ്റന്റ് കിഴിവും ക്രെഡിറ്റ് ഇഎംഐയും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബജാജ് ഫിൻസെർവ് ഇഎംഐ കാർഡ്, ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ആമസോൺ പേ ലെയ്റ്റർ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐയിൽ ഉത്പന്നങ്ങൾ വാങ്ങിക്കാം.