ആലപ്പുഴ: കാര്‍ഷിക മേഖല, ലൈഫ് ഭവന പദ്ധതി, പ്ലാസ്റ്റിക് രഹിത പഞ്ചായത്ത് എന്നിവക്ക് മുന്‍തൂക്കം നല്‍കി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 2024-25 വര്‍ഷത്തെ ബജറ്റ്.
35,83,55,600 രൂപ വരവും 35,79,71,000 രൂപ ചെലവുള്ള ബജറ്റാണ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.എം. ദീപ അവതരിപ്പിച്ചത്.
പ്ലാസ്റ്റിക് രഹിത ഗ്രാമപഞ്ചായത്തെന്ന ലക്ഷ്യം കൈവരിക്കുന്നതിന് 37 ലക്ഷം, മത്സ്യമേഖലക്ക് 25 ലക്ഷം, കാര്‍ഷികമേഖലക്ക് 53.5 ലക്ഷം ലൈഫ്ഭവന പദ്ധതിക്ക് 4.4 കോടി രൂപ വീതം മറ്റിവെച്ചിട്ടുണ്ട്.
പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബജറ്റ് അവതരണ യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥിരം ക്ഷണിതാക്കളായ പ്രജിത്ത് കാരിക്കല്‍, ലേഖമോള്‍ സനല്‍, വി. ധ്യാനസുതന്‍ ജനപ്രതിനിധികളായ ബുഷ്റ സലീം, സീന, കുഞ്ഞുമോള്‍ സജീവ്, റസിയ ബീവി, യു.എം. കബീര്‍, ആശ സുരാജ്, അനിത സതീഷ്, സുമിത ഷിജിമോന്‍, എന്‍. ഷിനോയ്മോന്‍, സുനിത, പഞ്ചായത്ത് സെക്രട്ടറി കെ. ജയന്തി, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.