Updated on: 4 December, 2020 11:19 PM IST

തെങ്ങു , റബർ, കമുക്, ഏലം , കുരുമുളക്. ഇഞ്ചി,മഞ്ഞൾ, ജാതി, ഗ്രാമ്പു, കറുവ, സർവ്വസുഗന്ധി,, കുടമ്പുളി,കൊക്കോ, കാപ്പി, കൈതച്ചക്ക, തുടങ്ങിയ വിളകൾക്ക് ഉണ്ടാകുന്ന കുമിൾ രോഗത്തിൽ നിന്നും റിക്ഷ നേടാൻ ഉള്ള എളുപ്പ വഴിയാണ് ബോർഡോ മിശ്രിതം തളിക്കുക എന്നത്. അതിനായി ബോർഡോ മിശ്രിതം ഉണ്ടാക്കുകയാണ് ചെയ്യണ്ടത്. 
 
ബോർഡോ മിശ്രിതം ഉണ്ടാക്കുന്ന രീതി 
 
തുരിശും കുമ്മായവയും കൂട്ടിച്ചേർത്താണ് ഫലപ്രദമായ ഈ കുമിൾനാശിനി ഉണ്ടാക്കുന്നത്. തുരിശും കുമ്മായവും വെവ്വേറെ വെള്ളത്തിൽ കലക്കി ഒരുമിച്ചു ചേർത്താണ് ഇതുണ്ടാക്കുക. ഒരു ശതമാനം വീര്യത്തിൽ 10 ലിറ്റർ ബോർഡോ മിശ്രിതം തയ്യാറാക്കാൻ 100 ഗ്രാം തുരിശ് പൊടിച്ചത് 5 ലിറ്റർ വെള്ളത്തിൽ കലക്കിയെടുക്കുക. ഇനി തുരിശ് ലായനി ചുണ്ണാമ്പു ലായനിയിലേക്കു കുറേശ്ശേയായി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. 

അല്ലെങ്കിൽ 
 
10gm തുരിശ് പൊടിച്ച് അരലിറ്റർ വെളളത്തിൽ ലയിപ്പിക്കുക. 10gm നീറ്റുകക്ക ചുണ്ണാമ്പാക്കി അരലിറ്റർ വെളളത്തിൽ ലയിപ്പിക്കുക. അതിനുശേഷം തുരിശു ലായനി ചുണ്ണാമ്പ്‌  ലായനിയിലേക്ക് സാവധാനം ഒഴിച്ചുക്കൊടുക്കുകയും അതേ സമയം ഇളക്കികൊടുക്കുകയും ചെയ്യുക. ഇങ്ങനെ ഉണ്ടാക്കിയെടുത്ത ലായനിയിൽ തുരിശിൻറെ അംശം കൂടുതലാണെങ്കിൽ അത് ചെടികളെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തുരിശിൻറെ അംശം കൂടുതലാണോ എന്നറിയാൻ ഒരു കത്തിയോ ഇരുമ്പ്‌  കഷണമോ ഒരു മിനിട്ട് നേരം അതിൽ താഴ്ത്തി വയ്ക്കുക. എടുത്തു നോക്കുമ്പോൾ കത്തിയുടെ മുമ്പിൽ തവിട്ടുനിറത്തിലുളള ഡെപ്പോസിറ്റ് കാണുകയാണെൻകിൽ ലായനിയിൽ ഇരുമ്പിൻറെ അംശം കൂടുതലാണെന്ന് മനസ്സിലാക്കാം.Put a knife or an iron piece in it for a minute to see if the rust is high. For example, if you see the brown deposit in front of the knife, you can see that the iron content in the solution is higher.
ഇത് ശരിയാക്കുന്നതിനുവേണ്ടി  മറ്റൊരു പാത്രത്തിൽ ചുണ്ണാമ്പു  ലായനി ഉണ്ടാക്കി കുറെശെയായി ലായനിയിൽ ഒഴിക്കുക. അതോടൊപ്പം തന്നെ മേൽപ്പറഞ്ഞ കത്തി ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുക. കത്തിയിൽ തവിട്ടുനിറം മാറുന്നതുവരെ ഇതാവർത്തിക്കണം. ഈ ലായനിക്ക് നല്ല നീലനിറമായിരിക്കും. ഈ ലായനി മൺപാത്രങ്ങളിലോ പ്ളാസ്റ്റിക് പാത്രങ്ങളിലോ മാത്രമേ  ഉണ്ടാക്കാവൂ. ഉടൻ തന്നെ ഉപയോഗിക്കുകയും വേണം.
 
പച്ചക്കറികളിലെ വാട്ടം , കരിച്ചിൽ , അഴുകൽ , ഇലപ്പുളളി എന്നിവ ബോർഡോ മിശ്രിതം ഉപയോഗിച്ച് നിയത്രിക്കാവുന്നതാണ്. ഇത് മണ്ണിൽ ഒഴിച്ചുകൊടുക്കാനും ചെടികളിൽ തളിക്കാനും ഉപയോഗിക്കാവുന്നതാണ്. പയറിൽ കാണുന്ന വളളിയുണക്കം , ചുവടുവീക്കം എന്നിവയെ നിയത്രിക്കുന്നതിനായി ഇത് മണ്ണിലൊഴിക്കുകയും രോഗം വന്ന വളളികൾ മുറിച്ചുമിറ്റിയശേഷം ബാക്കിയുളള ഇലകളിലും വളളികളിലും തളിക്കുകയും വേണം.
എന്നാൽ വെളളരി വർഗ്ഗ വിളകളിൽ ബോർഡോ മിശ്രിതം ഒഴിവാക്കണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ചകിരിച്ചോറ് വീട്ടിൽത്തന്നെ ഉണ്ടാക്കാം

English Summary: An effective remedy for fungicides in plants; Bordeaux mixture
Published on: 08 July 2020, 03:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now