എറണാകുളം : കൊച്ചി താലൂക്കിൽ ന്യൂന മർദ്ദം - മൺസൂൺകാല മുന്നൊരുക്കം അടിയന്തര യോഗം ചേർന്നു. . ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത് . നിലവിലെ കോവിഡ് രോഗ വ്യാപനം കണക്കിലെടുത്തു താലൂക് തലത്തിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്തു .
ന്യൂനമർദ്ദത്തോട് അനുബന്ധിച്ചു ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുമ്പോൾ മൺസൂൺ കാലവർഷം കൂടി കണക്കിലെടുത്തു ക്രമീകരണങ്ങൾ ഒരുക്കാൻ കൊച്ചി താലൂക്ക് ഐ ആർ എസ് റെസ്പോൺസിബിൾ ഓഫീസറായ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ ടി മനോജ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി . അഗ്നിശമനസേനയും കെ എസ് ഇ ബി യും ചേർന്ന് മരങ്ങൾ വീണുണ്ടാകുന്ന മാർഗ്ഗ തടസ്സങ്ങൾ നീക്കി ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതിനാൽ കോവിഡ് ഇതര രോഗികളെ മറ്റു ആശുപത്രികളിലേക്ക് കൊണ്ടുപോകണം . താലൂക്ക് ഓഫീസിൽ പോലീസ്, ആരോഗ്യം, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി കണ്ട്രോൾ റൂം ആരംഭിക്കും. ചെല്ലാനം, സൗദി എന്നിവിടങ്ങളിൽ വെള്ളം കയറി തുടങ്ങിയതിനാലും ഈ പ്രദേശത്തു കോവിഡ് അതിവ്യാപനമുള്ളതിനാലും കൂടുതൽ ക്യാമ്പുകൾ ഒരുക്കും.
Ernakulam: An emergency meeting was held in Kochi taluk to prepare for the low pressure and monsoon season. . The meeting was convened on the basis of the Orange Alert declared in the district today and tomorrow. The meeting also discussed the steps to be taken at the taluk level in view of the current spread of Kovid disease.
Kochi Taluk IRS Responsible Officer, Election Deputy Collector Geo T Manoj directed the officials to make arrangements for the commencement of relief camps in view of the monsoon. The Fire Brigade and KSEB should take steps to facilitate traffic by removing roadblocks.
കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി .
കൊച്ചി താലൂക്ക് ഐ ആർ എസ് റെസ്പോൺസിബിൾ ഓഫീസറായ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ ടി മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ , തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ , ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ , കെ എസ് ഇ ബി ,പോലീസ് , അഗ്നിശമന സേന തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു .