Updated on: 29 December, 2022 8:44 PM IST
APEDA has flagged off the export of Marayur jaggery from Kerala to Canada

കേരളത്തിൽ നിന്ന് കാനഡയിലേക്കുള്ള ജി ഐ ടാഗ് ചെയ്ത മറയൂർ ശർക്കരയുടെ കടൽ വഴിയുള്ള കയറ്റുമതി അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ഫ്ലാഗ് ഓഫ്‌ ചെയ്തു.

അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) ഡിസംബർ 28ന് സംഘടിപ്പിച്ച ചടങ്ങിൽ കാനഡയിലെ ടോറന്റൊയിലേക്കുള്ള  ജി ഐ ടാഗ് ചെയ്ത മറയൂർ ശർക്കരയുടെ കടൽ വഴിയുള്ള കയറ്റുമതി വെർച്വൽ ആയി ഫ്ലാഗ് ഓഫ് ചെയ്തു. എപിഇഡിഎ-ൽ  രജിസ്റ്റർ ചെയ്ത എഫ്‌പിഒയായ ഇടുക്കി ജില്ലയിലെ മറയൂരിലുള്ള 'അഞ്ചുനാട് കരിമ്പു ഉൽപാദന വിപണന സംഘത്തിൽ' നിന്നും M/s. നിലമേൽ എക്സ്പോര്ട്സ് ആണ് ശർക്കര കയറ്റുമതി ചെയ്യുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണത്തിന് ശേഷം അല്പം ശർക്കര ആകാം, ഗുണങ്ങളേറെ

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീ സഞ്ജയ് കുമാർ വർമ്മ, ചരക്ക് ഫ്ലാഗ് ഓഫ് ചെയ്തു.

ഏകദേശം 2.3 ദശലക്ഷം ഇന്ത്യൻ പ്രവാസികളുള്ള കാനഡയിലെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള വലിയ വിപണി സാധ്യതയെക്കുറിച്ച് ശ്രീ സഞ്ജയ് കുമാർ വർമ്മ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള ശർക്കര കയറ്റുമതി ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും എന്നാൽ  കാനഡയിലെ ശർക്കരയുടെ ആഗോള ഇറക്കുമതി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ പങ്ക് തുച്ഛമാണെന്നും അദ്ദേഹം പരാമർശിച്ചു. ഇത്തരം സംരംഭങ്ങളിലൂടെ ഈ തോത് വർധിപ്പിക്കണമെന്ന് അദ്ദേഹം എപിഇഡിഎയോട് ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നുള്ള 'മറയൂർ ശർക്കര' എന്ന് ജിഐ ടാഗ് ചെയ്‌ത കരിമ്പ് ശർക്കരയുടെ നിർമ്മാണത്തിൽ വിദഗ്ധരായ എഫ്‌പിഒയാണ് അഞ്ചുനാട് കരിമ്പു ഉൽപാദന വിപണന സംഘം. വൃത്താകൃതിയിലുള്ള ശർക്കര ('ഉണ്ട ശർക്കര'), ക്യൂബ്, പൊടി, ദ്രാവകം, മസാലകൾ ചേർത്ത മിഠായി എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ഈ  സംഘം ശർക്കര ഉത്പാദിപ്പിക്കുന്നു.

ലോകത്തെ മൊത്തം ശർക്കര ഉൽപ്പാദനത്തിന്റെ 70% ത്തിലധികമുള്ള ഇന്ത്യ, ലോകത്തെ മുൻനിര വ്യാപാരികളിലും കയറ്റുമതിക്കാരിലും ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2021-22 വർഷത്തിൽ ഇന്ത്യ, 375.20 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള 5,51,716.76 MT ശർക്കര, മധുര ഉൽപ്പന്നങ്ങൾ  ലോകത്തിലേക്ക് കയറ്റുമതി ചെയ്തു. 2021-22 ൽ ഇന്ത്യയിൽ നിന്ന് കരിമ്പ് ശർക്കര കയറ്റുമതി മാത്രം 28.90 യു എസ് ഡോളർ ദശലക്ഷം മൂല്യമുള്ളതാണ്. അതിൽ 12.14% വിഹിതം കേരളത്തിൽ നിന്നാണ്. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് 2021-22ൽ കേരളത്തിൽ നിന്നുള്ള ശർക്കര പ്രധാനമായും കയറ്റുമതി ചെയ്തത്.

English Summary: APEDA has flagged off the export of Marayur jaggery from Kerala - Canada
Published on: 29 December 2022, 08:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now