Updated on: 4 December, 2020 11:18 PM IST

സുരക്ഷാ നിയന്ത്രണങ്ങളും ആശയവിനിമയ സംവിധാനങ്ങളുടെ അഭാവവും കശ്മീരിലെ ഒരു കോടിയിലധികം വരുന്ന ആപ്പിൾ കച്ചവടത്തെ ബാധിച്ചിരിക്കുകയാണ്. താഴ്‌വരയിലേക്ക് പഴങ്ങൾ നിറച്ച വണ്ടികളുടെ വരവ് ദിവസത്തിൽ 1,200 ൽ നിന്ന് വെറും 120 ആയി കുറഞ്ഞു.

എല്ലാ മാൻഡിസും (നിയുക്ത ആപ്പിൾ മാർക്കറ്റുകൾ), പ്രത്യേകിച്ച് ഷോപിയാനിലും സോപോറിലും അടച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തുനിന്ന് ആപ്പിൾ വാങ്ങാൻ ആരും വരാത്തതും വിലനിർണ്ണയത്തെ ബാധിച്ചേക്കാം.നിയന്ത്രണം മൂലം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രക്കുകൾ താഴ്വരയിൽ എത്താൻ കഴിയാതിരുന്നാൽ വിളവെടുത്ത ആപ്പിളുകൾ നശിക്കുമെന്ന്‌ കർഷകർ ഭയപ്പെടുന്നു .ഈ വർഷം ദില്ലിയിലെ ആസാദ്‌പൂർ മണ്ഡിയിൽ നിന്നുള്ള കരാറുകാർ തങ്ങളുടെ കരാർ ഒഴിവാക്കിയത് തോട്ടയുടമകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ആപ്പിൾ സീസൺ ഓഗസ്റ്റ് രണ്ടാം വാരത്തിൽ ആരംഭിക്കുകയും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഉയരുകയും ചെയ്യും. ഡിസംബർ പകുതിക്ക് ശേഷം മാത്രമാണ് ട്രക്കുകളുടെ വരവ് കുറയുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പഞ്ചാബ്, ഹരിയാന, ദില്ലി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ട്രക്കറുകൾ ആപ്പിളിന് താഴ്വരയിലേക്ക് ഇപ്പോൾ എത്തുന്നില്ല .കശ്മീർ 17.9 ലക്ഷം ടൺ ആപ്പിൾ ഉത്പാദിപ്പിക്കുന്നു, രാജ്യത്തെ മൊത്തം ആപ്പിൾ ഉൽപാദനത്തിന്റെ 75% കാശ്മീരിൽ നിന്നാണ്.

English Summary: Apple farmers in Kashmir is in crisis
Published on: 27 August 2019, 04:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now