മദ്രാസ് ഐ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. 49 ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. യോഗ്യതയുള്ളവർക്ക് മദ്രാസ് ഐ.ഐ.ടിയുടെ ഔദ്യോഗിക വെബ്സൈറ്റായ iitm.ac.in സന്ദർശിച്ച് അപേക്ഷിക്കാം.
അവസാന തിയതി
ഡിസംബർ 2 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
പട്ടിക ജാതി, പട്ടിക വർഗം, ഒ.ബി.സി- നോൺ ക്രീമിലെയർ, ഇ.ഡബ്ള്യൂ.എസ് എന്നീ വിഭാഗക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
വിദ്യാഭ്യാസ യോഗ്യത
നിശ്ചിത വിഷയത്തിലുള്ള പി.എച്ച്.ഡിയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
പ്രായപരിധി
35 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം.
ജാതി സർട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം.
ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യണം. ഇത് പൂരിപ്പിച്ച് രേഖകൾ അപ്ലോഡ് ചെയ്യുകയും ചെയ്യുക. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിനായി വിളിക്കും.
നേവൽ ഡോക്യാർഡ് അപ്രന്റീസ് സ്കൂളിൽ നിയമനം നടത്തുന്നു. ഐ.ടി.ഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു