1. News

നേവൽ ഡോക്യാർഡ് അപ്രന്റീസ് സ്കൂളിൽ നിയമനം നടത്തുന്നു. ഐ.ടി.ഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം

നേവൽ ഡോക്യാർഡ് അപ്രന്റീസ് സ്കൂളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം. നിശ്ചിത ട്രേഡിൽ ഐ.ടി.ഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഇന്ത്യൻ നേവിയുടെ വിശാഖപട്ടണത്തുള്ള നേവൽ ഡോക്യാർഡ് അപ്രന്റീസ് സ്കൂളിലെ 2022-23 ബാച്ചിലാണ് നിയമനം നടത്തുന്നത്.

Meera Sandeep
Naval Dockyard Visakhapatnam Recruitment 2021
Naval Dockyard Visakhapatnam Recruitment 2021

നേവൽ ഡോക്യാർഡ് അപ്രന്റീസ് സ്കൂളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം. നിശ്ചിത ട്രേഡിൽ ഐ.ടി.ഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം.  

ഇന്ത്യൻ നേവിയുടെ വിശാഖപട്ടണത്തുള്ള നേവൽ ഡോക്യാർഡ് അപ്രന്റീസ് സ്കൂളിലെ 2022-23 ബാച്ചിലാണ് നിയമനം നടത്തുന്നത്. ഒരു വർഷത്തേക്കാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ apprenticeshipindia.org ൽ രജിസ്റ്റർ ചെയ്യണം. ഡിസംബർ 5ന് മുമ്പ് രജിസ്റ്റർ ചെയ്ത് ഇതിന്റെ കോപ്പി ഡിസംബർ 14നോ അതിന് മുമ്പോ ലഭിക്കുന്ന തരത്തിൽ അയക്കണം.

ആകെ 275 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് 2022 ജനുവരി 27ന് എഴുത്ത് പരീക്ഷയുണ്ടായിരിക്കും. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖവും തുടർന്ന് മെഡിക്കൽ എക്സാമുമുണ്ടായിരിക്കും.

ഇലക്ട്രീഷ്യൻ- 22 ഒഴിവുകൾ

ഇലക്ട്രോണിക്സ് മെക്കാനിക് സി ആൻഡ് മെക്കാനിക്ക് (റേഡിയോ ആൻഡ് ടി.വി)- 36 ഒഴിവുകൾ

ഫിറ്റർ- 25 ഒഴിവുകൾ

ഇൻസ്ട്രമെന്റ് മെക്കാനിക്ക്- 15 ഒഴിവുകൾ

മെക്കാനിസ്റ്റ്- 12 ഒഴിവുകൾ

പെയിന്റർ (ജനറൽ)- 10 ഒഴിവുകൾ

ആർ ആൻഡ് എ.സി മെക്കാനിക്ക്- 19 ഒഴിവുകൾ

വെൽ‍ഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)- 16 ഒഴിവുകൾ

കാർപ്പെന്റർ- 27 ഒഴിവുകൾ

ഫൗണ്ട്രിമാൻ- 7 ഒഴിവുകൾ

മെക്കാനിക്ക് (ഡീസൽ)- 20 ഒഴിവുകൾ

ഷീറ്റ് മെറ്റൽ വർക്കർ- 34 ഒഴിവുകൾ

പൈപ്പ് ഫിറ്റർ- 22 ഒഴിവുകൾ

എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷ പോസ്റ്റലായി The Officer-in-Charge (for Apprenticeship), Naval Dockyard Apprentices School, VM Naval Base S.O., P.O., Visakhapatnam - 530 014, Andhra Pradesh എന്ന വിലാസത്തിലേക്ക് അയക്കുക.

നോർത്ത് സെൻട്രൽ റെയിൽവേയിൽ 1664 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഇൻഫമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലേയ്ക്ക് പെയ്ഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു

English Summary: Naval Dockyard Visakhapatnam Recruitment 2021: Apply 275 Apprentice Posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds