Updated on: 4 December, 2020 11:19 PM IST

സ്വകാര്യ ഭൂമിയിലെ തടിയുല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വനം വകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൈകളുടെ എണ്ണം അനുസരിച്ച് ധനസഹായം ലഭിക്കുന്നതിനായാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് തലങ്ങളിലായി 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് 40 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ ധനസഹായം 10000 രൂപ) 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ ധനസഹായം 16000 രൂപ) നല്‍കുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോറവും വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ജില്ല സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്.

തൃശൂര്‍ ജില്ലയിലുള്ളവര്‍ക്ക് പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 15ന് മുന്‍പായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, തൃശൂര്‍ - 20 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0487-2320609, 8547603777, 8547603775( Social forestry wing of Forest department providing financial assistance to those who plants timber trees in private land. Interested parties in Thrissur can submit applications before June 15 to Assistant Forest Conservator, Social Forestry Division)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഒട്ടുമാവ് തൈകൾ വളരുന്നില്ലെ? മാങ്ങയുണ്ടാകുന്നില്ലെ?

English Summary: Application invited by Forest department for financial assitance ,vanam vakuppintae dhanasahaya padhathi
Published on: 30 May 2020, 10:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now