Updated on: 2 August, 2021 2:49 PM IST
urban fellowship program

ഡൽഹി സർക്കാരിന് കീഴിൽ അർബൻ ലീഡേഴ്സ് ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മന്ത്രിമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും പ്രവർത്തിക്കേണ്ടിവരിക. നയരൂപവത്കരത്തിന് വേണ്ട സഹായങ്ങൾ ചെയ്യുക, സർക്കാർ പദ്ധതികളും സംരഭങ്ങളും നടപ്പാക്കാൻ സഹായിക്കുക എന്നിവയായിരിക്കും ഉദ്യോഗാർത്ഥിയുടെ മുഖ്യ ഉത്തരവാദിത്വങ്ങൾ. ഫെലോ, അസോസിയേറ്റ് ഫെലോ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷിക്കാനുള്ള യോഗ്യത

ഫെലോ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ പൊതുസേവനത്തില്‍ അഭിനിവേശമുള്ളവരും 35 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം. പിഎച്ച്ഡിയും ഒരു വര്‍ഷത്തെ മുഴുവന്‍ സമയ പ്രവൃത്തിപരിചയവും വേണം. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും മൂന്നുവര്‍ഷത്തെ മുഴുവന്‍ സമയ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. അസോസിയേറ്റ് ഫെലോയിൽ അപേക്ഷിക്കുന്നവർക്ക് 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമാണ് യോഗ്യത. ഫെലോകൾക്ക് മാസം ഒന്നേകാൽ ലക്ഷം രൂപവീതവും അസോസിയേറ്റ് ഫോലോയ്ക്ക് മാസം 75,000 രൂപയുമായിരിക്കും ശമ്പളം. ഒറ്റത്തവണ ഗ്രാന്റായി എല്ലാവർക്കും 35,000 രൂപയും ലഭിക്കും. അപേക്ഷിക്കാൻ https://ddc.delhi.gov.in/cmulf എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Application invited for Delhi chief ministers urban fellowship program
Published on: 02 August 2021, 02:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now