ജല ലഭ്യത കുറവുള്ള സ്ഥലങ്ങളിലുംസ്വന്തമായി കുളങ്ങള്‍ ഇല്ലാത്തവര്‍ക്കുമായി ആവിഷ്‌കരിച്ച നൂതന കൃഷിരീതിയായ ബയോ ഫ്ളോക്ക് മത്സ്യകൃഷിയ്ക്കു ധനസഹായത്തിനായി ഇടുക്കി ജില്ലയിലെ കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജലത്തിലെ അമോണിയ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മജീവികള്‍ അടങ്ങുന്ന ആഹാരം ടാങ്കില്‍തന്നെ ഉല്പാദിപ്പിച്ച് വളര്‍ത്തുന്ന രീതിയാണിത്. ജലത്തിന്റെയും കൃത്രിമ തീറ്റയുടെയുംഅളവ് കുറക്കാന്‍ സാധിക്കുന്നു എന്നത് സവിശേഷതയാണ്.
4 മീറ്റര്‍വ്യാസവും1.2 മീറ്റര്‍ നീളവും ഉള്ള 7 ടാങ്കുകളാണ് പദ്ധതി പ്രകാരം നിര്‍മ്മിക്കേണ്ടത്. 7.5 ലക്ഷംരൂപ ചെലവ് വരുന്ന പദ്ധതിക്ക് ഇതിന്റെ 40 ശതമാനം സര്‍ക്കാര്‍ ധനസഹായമായി ലഭിക്കുന്നു. 6 മാസംകൊണ്ട് വിളവെടുക്കാവുന്ന നൈല്‍ തിലാപ്പിയമത്സ്യമാണ് നിക്ഷേപിക്കുന്നത്. ഒരുവര്‍ഷം രണ്ടു കൃഷി ചെയ്യാന്‍ സാധിക്കുന്നതാണ്. താല്‍പര്യമുളളവര്‍ വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളുംഅസിസ്റ്റന്റ് ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന അഡ്രസ്സില്‍ ഒക്ടോബര്‍ 27 നകം നേരിട്ടോ തപാലിലോ എത്തിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-232550 .
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മത്സ്യ കൃഷിയ്ക്കായി അപേക്ഷകൾ ക്ഷണിച്ചു
#fishfarming #bioflock #Idukki #Farmer #Agriculture #vegetable