കമ്പ്യൂട്ടർ കോഴ്സുകളുടെ സൗജന്യ പരിശീലനം
പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഡാറ്റാ എൻട്രി, ഡി.റ്റി.പി. എന്നീ കമ്പ്യൂട്ടർ കോഴ്സുകളുടെ സൗജന്യ പരിശീലനം നൽകുന്നു. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററർ വഴിയാണ് 3 മാസത്തെ കോഴ്സ് നടത്തുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള വിദ്യാർത്ഥികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വാർത്തകൾ: PM Kisan ഗുണഭോക്താക്കൾക്ക് ആധാർ അനുസരിച്ച് പേര് മാറ്റാം
പ്ലസ് 2, ഡി.റ്റി.പി കോഴ്സിന് ഡാറ്റാ എൻട്രിയോ, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പരിശീലനത്തിൽ തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈഫെന്റ് ലഭിക്കുന്നതാണ്. ക്ലാസിൽ ചേരാൻ താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഈ മാസം 27 ന് മുമ്പ് ഈ ഓഫീസിൽ നേരിട്ടെത്തണം. ജില്ലാ പട്ടികജാതി ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും അപേക്ഷാ ഫോമിന്റെ മാതൃക ലഭ്യമാണ്.
അപേക്ഷ ക്ഷണിച്ചു
വിജ്ഞാൻ വാടികളിൽ മേൽനോട്ടച്ചുമതല വഹിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരിമുകൾ പട്ടികജാതി കോളനി, വടവുകോട് ബ്ലോക്കിലെ ഐക്കരനാട് പഞ്ചായത്തിലെ ഏഴിപ്രം പട്ടികജാതി കോളനികളിലെ വിജ്ഞാൻ വാടികളിലേയ്ക്കാണ് നിയമനം. ഒരു വർഷത്തേയ്ക്ക് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 വയസാണ്.
പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണ നൽകും. പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ്(തിങ്കളാഴ്ചയൊഴികെ). തദ്ദേശവാസികൾക്ക് മുൻഗണന. നിയമനം തികച്ചും താൽക്കാലികമായിരിക്കും. വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 17ന് രാവിലെ 11 മണിയ്ക്ക് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പട്ടികജാതി ഓഫീസിൽ എത്തണം. ( കൂടുതൽ വിവരങ്ങൾക്ക് : 0484-2422256)
കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ഡിപ്ലോമ ഇൻ കംപ്യുട്ടർ ആപ്ലിക്കേഷൻ (Software), ടാലി, ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കളമശ്ശേരി മേഖലാ കേന്ദ്രത്തിലാണ് പരിശീലനം നടക്കുക. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. പട്ടികജാതി/ പട്ടികവർഗം/ മറ്റ് അർഹതപ്പെട്ട സമുദായങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447211055, 0484 2541520