1. സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷികമേഖലയില്‍ ഡ്രിപ്, സ്പ്രിങ്ക്‌ളര്‍, മൈക്രോ സ്പ്രിങ്ക്‌ളര്‍, റെയ്ന്‍ ഗണ്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനായാണ് അപേക്ഷ ക്ഷണിച്ചത്. ചെറുകിട കര്‍ഷകര്‍ക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റു കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടര്‍ കൃഷിക്ക് ആനുകൂല്യം ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ സഹിതമുള്ള അപേക്ഷ കൊല്ലം ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 86060 69173 & 98463 02765 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.
2. മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായതും മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗത്വമുള്ളവരുമായ തൊഴിലാളികളുടെ കുട്ടികളില്‍ നിന്നും മത്സ്യ ഫെഡ് വിദ്യാഭ്യാസ അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു / വി.എച്ച്.എസ്. ഇ. / സി.ബി.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് / എ വണ്‍ നേടിയവര്‍ക്കും പ്ലസ് ടു ഫിസിക്‌സ്, സുവോളജി വിഷയങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അവസരം. രക്ഷിതാക്കളുടെ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തില്‍ നിന്നുള്ള അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം, ക്ഷേമനിധിബോര്‍ഡില്‍ അംഗത്വം തെളിയിക്കുന്ന പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ പ്രോജക്ട് ആഫീസറുടെ ശുപാര്‍ശയോടൊപ്പം മെയ് 31 നകം ജില്ലാ ഓഫീസില്‍ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - ഫോണ്‍: ജില്ലാ ഓഫീസ് -9526041229, പ്രോജക്ട് ഓഫീസര്‍, ക്ലസ്റ്ററുകള്‍- 9526042211, 9526041135, 95260413254, 9526041178, 9526041324, 9526041072.
3. സംസ്ഥാനത്ത് അതിശക്തമായ മഴ തുടന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയായ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചതിന് പിന്നാലെയാണ് കാലവർഷം ശക്തമായിരിക്കുന്നത്. ഇത്തവണ എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തിയത്. 16 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് മൺസൂൺ നേരത്തെ എത്തുന്നത്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മേയ് 29 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.