Updated on: 24 December, 2021 10:24 PM IST
സബ്സിഡികൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന ഗുഡ് അഗ്രികൾച്ചർ പ്രാക്ടീസ് പദ്ധതിയുടെ കീഴിൽ, പഴവർഗ പച്ചക്കറി കൃഷിക്കുള്ള ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വാഴകൃഷി, പച്ചക്കറി കൃഷി, കൂൺ കൃഷി എന്നിവ കൃഷി ചെയ്യുന്നവർക്ക് വിവിധ തരത്തിലുള്ള സബ്സിഡികൾ ലഭ്യമാകും.

വാഴ, കൈതച്ചക്ക, പാഷൻ ഫ്രൂട്ട്

വാഴകൃഷി വ്യാപനത്തിന് ഹെക്ടർ ഒന്നിന് 26,250 രൂപയും കൈതച്ചക്ക കൃഷിക്ക് ഹെക്ടർ ഒന്നിന് 26,250 രൂപയും പാഷൻ ഫ്രൂട്ട് കൃഷിയ്ക്ക് ഹെക്ടർ ഒന്നിന് 30,000 രൂപയുമാണ് സബ്‌സിഡി.

കൂൺ കൃഷി

കൂൺ കൃഷി 80-100 ബെഡ് വരെയുളള യൂണിറ്റ് കൃഷിയ്ക്ക് 11,250 രൂപയും ഹൈടെക് പാൽ കൂൺ കൃഷി ചെയ്യുന്നതിന് ഒരു ലക്ഷം രൂപയുമാണ് സബ്സിഡി. കൂൺ വിത്ത് ഉത്‌പാദന യൂണിറ്റ് നിർമാണത്തിന് രണ്ട് ലക്ഷം രൂപ വീതം നൽകും. കൂൺ കമ്പോസ്റ്റ് യൂണിറ്റ് നിർമാണത്തിന് 50,000 രൂപയാണ് സഹായം. നഴ്‌സറി യൂണിറ്റ് നിർമാണത്തിന് ഗ്രൂപ്പുകൾക്ക് 1,50,000 രൂപയും സബ്‌സിഡി ലഭിക്കും.

പച്ചക്കറി കൃഷി

പന്തലുളള പച്ചക്കറി കൃഷിയ്ക്ക് 20,000 രൂപയും, പന്തലില്ലാത്തതിന് 15,000 രൂപയുമാണ് സബ്സിഡി.

പഴവർഗ കൃഷി

വിവിധയിനം പഴവർഗ കൃഷിക്കും സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ സബ്സിഡി നൽകുന്നു. ഹെക്ടർ ഒന്നിന് 30,000 രൂപ നിരക്കിലാണ് സബ്‌സിഡി അനുവദിച്ചിട്ടുള്ളത്.
റമ്പൂട്ടാൻ, മാംഗോസ്റ്റിൻ, ഡുരിയാൻ, പുലാസാൻ, പാഷൻ ഫ്രൂട്ട്, ജബൂട്ടിക്ക, സ്നേക്ക് ഫ്രൂട്ട്, ലിച്ചി, അബ്യൂ, മിൽക്ക് ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്, അവോക്കാഡോ, മിറാക്കിൾ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴവർഗങ്ങൾക്കും സബ്‌സിഡി നൽകുന്നത്.

പപ്പായ, കുടംപുളി, ഞാവൽ എന്നിവയ്ക്കും സബ്‌സിഡി ലഭിക്കുന്നു.
മേൽപ്പറഞ്ഞ കൃഷി ചെയ്യുന്ന, താത്പര്യമുളള കർഷകർ നികുതി രസീത് സഹിതം അതത് കൃഷി ഭവനുകളിൽ 31നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9446121701, 9961455060 എന്നീ നമ്പറിൽ ബന്ധപ്പെടുക.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണ്? അറിയാം

English Summary: Applications invited for subsidy to fruit, mushroom farmers
Published on: 24 December 2021, 10:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now