Updated on: 28 May, 2025 4:44 PM IST
കാർഷിക വാർത്തകൾ

1. കേരള സർക്കാർ സ്വകാര്യഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയായ ‘ട്രീ ബാങ്കിങ് പദ്ധതി’ യ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. സ്വന്തമായി ഭൂമിയുള്ളവർക്കോ, കുറഞ്ഞത് 15 വർഷം ലീസിനു ഭൂമി കൈവശമുള്ളവർക്കോ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതാത് സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസിൽ ഈ പദ്ധതിക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന വ്യക്തികൾക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും.15 വർഷം പൂർത്തിയായതിനും ശേഷം സ്ഥലം ഉടമയ്ക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്യാവുന്നതാണ്. പദ്ധതിയിൽ അംഗങ്ങളാകുന്നവർ വനംവകുപ്പുമായി എഗ്രിമെന്റിൽ ഏർപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലോ (ഫോൺ നമ്പർ: 0471 2360462), ആറ്റിങ്ങൽ, നെയ്യാറ്റിൻകര, തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. പദ്ധതിയുടെ വിശദവിവരങ്ങൾ വനംവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

2. കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി 2025-26 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ ഘടക അര്‍ധ ഊര്‍ജ്ജിത പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിലാപ്പിയ, ആസാം വാള, വരാല്‍ മത്സ്യകൃഷി, കാര്‍പ്പ് മത്സ്യകൃഷി, പടുതാകുളങ്ങളിലെ ആസാംവാള, വരാല്‍, അനബാസ് മത്സ്യകൃഷി, റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ), ബയോഫ്‌ളോക്കിലെ മത്സ്യകൃഷി (തിലാപ്പിയ) തുടങ്ങിയ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. അപേക്ഷ ഫോമുകളും കൂടുതല്‍ വിവരങ്ങളും ഇടുക്കി, നെടുംങ്കണ്ടം മത്സ്യഭവനുകളില്‍ നിന്നും, തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരില്‍ നിന്നും ലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്സ്യഭവന്‍ ഇടുക്കി: 04862 233226, മത്സ്യഭവന്‍ നെടുങ്കണ്ടം: 04868 234505 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മൂന്ന് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്. വ്യാഴാഴ്ച നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 31-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

English Summary: Applications invited for the Tree Banking Project.... More agricultural news
Published on: 28 May 2025, 04:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now