Updated on: 12 January, 2023 7:36 PM IST
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ധനസഹായ പദ്ധതികള്‍ക്ക് 17 വരെ അപേക്ഷിക്കാം

പാലക്കാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന കര്‍ഷക ഉത്പന്നങ്ങളുടെ (പഴം, പച്ചക്കറി, നാളികേരം) പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് വാല്യൂ അഡിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രസാമഗ്രികള്‍, നാളികേരം ഉണക്കുന്നതിനുള്ള യൂണിറ്റ്, കാര്‍ഷികവിളകള്‍ സംസ്‌കരണത്തിനുള്ള പ്രൊജക്ടുകള്‍, കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് സംഭരിക്കുന്ന പഴം, പച്ചക്കറി എന്നിവയുടെ വില്‍പന നടത്തുന്നതിനുളള മുച്ചക്ര വണ്ടി എന്നിവയുടെ ധനസഹായത്തിനായി അതത് കൃഷിഭവനുകളില്‍ ജനുവരി 17 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കാമെന്ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2571205.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രസാമഗ്രികള്‍ക്കായി അപേക്ഷിക്കാം

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രസാമഗ്രികള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികള്‍, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോ-ഓപ്പറേറ്റീവ്സ്, എഫ്.പി.ഒകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 50 ശതമാനം സബ്സിഡി ലഭിക്കും.

നാളികേരം ഉണക്കുന്നതിനുള്ള യൂണിറ്റിനായി അപേക്ഷിക്കാം

നാളികേരം ഉണക്കുന്നതിനുള്ള യൂണിറ്റിന് (മൂന്നെണ്ണം) കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വീസ് സെന്റര്‍, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ദിവസം 5000 മുതല്‍ 10,000 തേങ്ങ വരെ ഉണക്കാന്‍ കഴിയുന്ന ഉണക്കല്‍ യന്ത്രങ്ങള്‍ 20 ശതമാനം സബ്സിഡിയില്‍ ലഭിക്കും. നിലവിലുള്ള സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (എസ്.എം.എ.എം), സ്റ്റേറ്റ് ഹോട്ടികള്‍ച്ചര്‍ മിഷന്‍(എസ്.എച്ച്.എം), അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്(എ.ഐ.എഫ്) തുടങ്ങിയ പദ്ധതികളുമായി സംയോജിപ്പിച്ചും പദ്ധതി നടത്താം.

ബന്ധപ്പെട്ട വാർത്തകൾ: നാളികേര കർഷകർക്ക് സന്തോഷ വാർത്ത

കാര്‍ഷികവിള സംസ്‌കരണത്തിനുള്ള പ്രോജക്ടുകള്‍

കാര്‍ഷികവിള സംസ്‌കരണത്തിനുള്ള പ്രോജക്ടുകള്‍ പദ്ധതിക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സബ്സിഡി നിരക്ക് 50 ശതമാനമാണ്.

സബ്സിഡിയോടെയുള്ള മുച്ചക്ര വണ്ടിക്ക് അപേക്ഷിക്കാം

കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് സംഭരിക്കുന്ന പഴം, പച്ചക്കറി എന്നിവയുടെ വില്‍പനയ്ക്ക് മുച്ചക്ര വണ്ടിയ്ക്ക്(ഒരെണ്ണം) കര്‍ഷക മിത്രകള്‍, കാര്‍ഷിക കര്‍മ്മസേന, അഗ്രോ സര്‍വീസ് സെന്റര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സൈക്കിള്‍ റിക്ഷ രൂപത്തിലുള്ള വാഹനമാണ് ലഭിക്കുക. മൊത്തം ചിലവിന്റെ 50 ശതമാനം സബ്സിഡി ലഭിക്കും. എല്ലാ പദ്ധതികള്‍ക്കും പ്രൊജക്ട് പ്രൊപ്പോസലുകള്‍ നല്‍കുന്നതിന് അനുസരിച്ചാണ് ധനസഹായം ലഭിക്കുക.

English Summary: Apply for financial assis schemes of the Dept of Agri Dev & Farmers' Welfare till 17th
Published on: 12 January 2023, 07:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now