1. News

സ്ത്രീകൾക്കും കുട്ടികൾക്കും മാനസികപിന്തുണ ഉറപ്പാക്കി കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലിംഗ്

എറണാകുളം: പ്രാദേശിക തലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാനസികപിന്തുണയും സേവനങ്ങളും ഉറപ്പാക്കുകയാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലിംഗ് സംവിധാനം. വിവിധ പ്രശ്‌നങ്ങളിൽ കൗൺസിലിംഗിലൂടെ പരിഹരിക്കാൻ സാധിക്കുന്നവയിൽ തീർപ്പുണ്ടാക്കുക, പിന്തുണ നൽകുക, സേവനങ്ങൾ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലിംഗ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

Meera Sandeep

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.

പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി കൗൺസിലർമാർ വഴിയാണ് പ്രാദേശിക തലങ്ങളിൽ സേവനങ്ങൾ ഉറപ്പാക്കുന്നത്.  38 കമ്മ്യൂണിറ്റി കൗൺസിലർമാരാണ്  ജില്ലയിൽ പ്രവർത്തിക്കുന്നത്. മൂന്നു സി.ഡി.എസ്സുകൾക്ക് ഒരാൾ എന്ന നിലയിൽ  കുടുംബശ്രീ അംഗങ്ങളിൽ നിന്നും തന്നെയാണ് കമ്മ്യൂണിറ്റി കൗൺസിലർമാരെ തിരഞ്ഞെടുത്തിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: 100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി

ഇവരുടെ സേവനം പ്രാദേശികമായി ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ ജെൻഡർ റിസോഴ്‌സ് സെന്ററുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പ്രശ്‌നങ്ങളിൽ ആവശ്യമായ പിന്തുണയും കമ്മ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ നൽകുന്നുണ്ട്.  ജില്ലയിലാകെ  സി.ഡി.എസ്സുകളുടെ നേതൃത്വത്തിൽ  95 ജെൻഡർ റിസോഴ്‌സ് സെന്ററുകളാണ് പ്രവർത്തിക്കുന്നത്. റിസോഴ്സ് സെൻസറുകളുടെ  പ്രവർത്തന ചുമതല കൂടി കമ്മ്യൂണിറ്റി കൗൺസിലർമാർ നിർവഹിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ഇനി ഗ്രാമീണ വികസനത്തിന്റെ പൂർണ്ണ ചുമതലയിൽ

അവബോധ ക്ലാസ്സുകൾ, ഗ്രൂപ്പ് കൗൺസിലിങ്ങ്, വ്യക്തിഗത കൗൺസിലിങ്ങ് എന്നിവയ്ക്കൊപ്പം ആവശ്യമായ ഇടപെടലുകളും സേവനങ്ങളും  ജില്ലയിലെ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്കുമായി ചേർന്ന്  പദ്ധതിയിലൂടെ നൽകി വരുന്നു.

വിവാഹിതരാകാൻ പോകുന്ന യുവതീയുവാക്കൾക്ക് പ്രീ-മാരിറ്റൽ കൗൺസിലിംഗുകളും, ആരോഗ്യകരമായ ആൺ-പെൺ സൗഹൃദങ്ങൾ വളർന്നു വരുന്നതിനനുസൃതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഉതകുന്ന മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.  ബഡ്‌സ് സ്‌കൂൾ കുട്ടികളുടെ രക്ഷിതാക്കൾ, വയോജനങ്ങൾ തുടങ്ങിയവർക്കുളള മാനസിക പിന്തുണ, തുടങ്ങിയ പ്രവർത്തനങ്ങളും കമ്മ്യൂണിസ്റ്റ് കൗൺസിലർമാർ വഴി നടത്തുന്നുണ്ട്.

English Summary: Kudumbashree Community Counseling provides psychological support to women and children

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds