കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് കൺട്രോളർ ഓഫ് എക്സാമിനേഷൻ, മാനേജർ (അഡ്മിനിസ്ട്രേഷൻ), മാനേജർ (ടെക്നിക്കൽ), ചെയർമാന്റെ പി.എ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: നിയുക്തി 2023 തൊഴിൽ മേള ഓഗസ്റ്റ് 19-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.
- കൺട്രോളർ ഓഫ് എക്സാമിനേഷന് 118100 - 163400 രൂപയാണ് ശമ്പള സ്കെയിൽ. അന്യത്രസേവന വ്യവസ്ഥയിലാണ് നിയമനം. പൊതുഭരണ സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി തസ്തികയിൽ കുറയാത്ത പദവി വഹിക്കുന്നവർക്കും കോളജ് വിദ്യാഭ്യാസ വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ റാങ്കിലോ യൂണിവേഴ്സിറ്റിയിലെ സമാന റാങ്കിലോ പദവി വഹിക്കുന്നവർക്കും അപേക്ഷ നൽകാം.
ബന്ധപ്പെട്ട വാർത്തകൾ: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ 342 വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു; ശമ്പളം 36,000-1,10,000 രൂപ വരെ
- മാനേജർ (അഡ്മിനിസ്ട്രേഷൻ) ശമ്പളസ്കെയിൽ 57400 - 110300 രൂപ. സെക്ഷൻ ഓഫീസർ തസ്തികയിലോ സമാന പദവിയിലോ ഉള്ള സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കാം.
- മാനേജർ (ടെക്നിക്കൽ) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജർ റാങ്കിലുള്ള എൻജിനിയർ അല്ലെങ്കിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 15 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. മാതൃസ്ഥാപനത്തിലെ സ്കെയിലായിരിക്കും വേതനം നൽകുക.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/08/2023)
- ചെയർമാന്റെ പി.എ ശമ്പളസ്കെയിൽ 56500 – 118100 രൂപ. ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് (ഹയർ) ആൻഡ് മലയാളം (ലോവർ), ഷോർട്ട് ഹാന്റ് (ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ)). അഭികാമ്യം - സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമ ഉള്ളവർക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കാം.
ജീവനക്കാർ കെഎസ്ആർ 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേധാവി മുഖേന സെപ്റ്റംബർ 15നകം സെക്രട്ടറി, കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ തപാൽ മുഖേന അപേക്ഷ നൽകണം.