കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാൻ ഇപ്പോള്‍ അപേക്ഷിക്കാം. കേരളത്തിൽ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കര്‍ഷകരുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യമിട്ടാണ് കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നത്.
കൂടുതൽ വാർത്തകൾ: വിദ്യാർഥികൾക്ക് 5 കിലോ അരി സൗജന്യം
യോഗ്യത
- 5 സെന്റ് മുതൽ കുറയാതെ 15 ഏക്കർ വരെ വിസ്തീര്‍ണ്ണമുള്ള ഭൂമി കൈവശമുള്ളവർ
- കാർഷിക - അനുബന്ധ പ്രവർത്തനങ്ങളിൽ 3 വര്‍ഷത്തിൽ കുറയാത്തവർ
- കൃഷിയിൽ പ്രധാന ഉപജീവനമാര്‍ഗം നയിക്കുന്നവർ
- വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാത്തവർ
- 18നും 65 വയസിനും ഇടയില്‍ പ്രായമുള്ളവർ എന്നിവർക്ക് ആനുകൂല്യത്തിനായി അപേക്ഷിക്കാം
പദ്ധതിയുടെ പ്രതിമാസ അംശാദായം 100 രൂപയാണ്. കര്‍ഷക ക്ഷേമനിധി ബോർഡ് https://kfwfb.kerala.gov.in/ പോര്‍ട്ടൽ വഴിയാണ് പദ്ധതിയിൽ രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ ഫീ 100 രൂപ ഓണ്‍ലൈനായി അടയ്‌ക്കണം. പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിന് പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള രേഖകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
കര്‍ഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, അപേക്ഷകന്റെ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറില്‍ നിന്നും), ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീത്/ഭൂമി സംബന്ധിച്ച രേഖകൾ. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.