ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് താമരശ്ശേരി താലൂക്കില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 20 നും 56 നും ഇടയ്ക്ക് പ്രായമുള്ള വി.എച്ച്.എസ്.ഇ ഫിഷറീസ് അല്ലെങ്കില്‍ ഫിഷറീസ് / സുവോളജി ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സി.യും സര്‍ക്കാര്‍ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അക്വാകള്‍ച്ചര്‍ സെക്ടറിലുള്ള പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ താമരശ്ശേരി താലൂക്ക് നിവാസികളായിരിക്കണം. താല്‍പര്യമുള്ളവര്‍ ജൂണ്‍ ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04952381430, 04952383780.( Kozhicode fisheries department wanted aquaculture promoter in Thamarassery to expand inland fish farming. Those who belongs to Thamarassery Taluk ,paassed VHSE Fisheries or Graduation in Fisheries/ Zoology or SSLC with 3 year experience in aquaculture sector in Government can participate in the interview on 1st June,2020 at West Hill Fisheries Deputy Director office).
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഒരു റേഷൻ കാർഡിൽ ഒന്നിലധികം അപേക്ഷകൾ അനുവദിച്ചുകൊണ്ട് പി എം കിസാൻ പദ്ധതി