Updated on: 18 February, 2021 11:00 AM IST
ഏഴ് പ്രൊജെക്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

മൂവാറ്റുപുഴ: പൈനാപ്പിള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി മുവാറ്റുപുഴ ബ്ലോക്കില്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 35 ലക്ഷം രൂപ അനുവദിച്ചു.

ഏഴ് പ്രൊജെക്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിക്കായി 23 ലക്ഷം രൂപയുടെ പ്രൊജെക്ടുകള്‍ ആണ് അനുവദിച്ചത്.

ജാം പ്രോസസ്സിംഗ് യൂണിറ്റ്, രണ്ടു ഫ്രീസറുകള്‍, ഉത്പന്നങ്ങളുടെ വിതരണത്തിനായി ശീതീകരിച്ച വാഹനം എന്നിവക്കാണ് പണം അനുവദിച്ചത്.

കൂടാതെ മറാക്ക ഫ്രൂട്ട് പ്രോസസിങ് കമ്പനി, പയോ ഫുഡ് പ്രൊഡക്ട്‌സ് , പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍, ആരക്കുഴ അഗ്രോ പ്രൊഡ്യൂസഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി എന്നിവര്‍ക്കാണ് പ്രൊജെക്ടുകള്‍ അനുവദിച്ചത്.

വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രൊസസ്സിംഗ് കമ്പനിയുടെ പെറ്റ് ബോട്ടിലിംഗ് പ്ലാന്റ് ഉദ്ഘാടന ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് വി.എസ്. സുനില്‍കുമാര്‍ അനുമതി പത്രങ്ങള്‍ വിതരണം ചെയ്തു.

കൃഷി വകുപ്പ് പി. പി. എം. സെല്‍ ഡയറക്ടര്‍ മേരി തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബബിത ഇ.എം, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ് എന്നിവര്‍ പങ്കെടുത്തു.

English Summary: Approval for projects worth `35 lakh for pineapple value added products in Muvattupuzha
Published on: 18 February 2021, 10:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now