ലോക ജനതയെ ''ബൗദ്ധിക സ്വത്തവകാശത്തെ"" കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന ദിവസമാണ് ഏപ്രില്‍ 26.
പകര്‍പ്പവകാശം, ട്രേഡ് മാര്‍ക്ക് ,കണ്ടുപിടിത്തങ്ങള്‍ക്കുള്ള പേറ്റന്‍റ്, വ്യാവസായിക ദെസൈന്‍ അവകാശം, ട്രേഡ് സീക്രട്ട് അവകാശം എന്നിവയെല്ലാം, ബൗദ്ധിക സ്വത്തവകശത്തില്‍ പെടും. ഗിയോഗ്രഫികല്‍ ഇന്‍ഡിക്കേഷന്‍ ,ധാര്‍മ്മിക അവകാശം,പരമ്പരാഗത വ്ജ്ഞാനം,തുടങ്ങി പലതും ഇതിനു കീഴില്‍ പെടുന്നുണ്ട്.
ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്‍റേയോ സംഘടനയുടേയോ ഏറ്റവും വലിയ സ്വത്താണ്‍! ബൗദ്ധിക സ്വത്ത്
ബൗദ്ധിക സ്വത്തവകാശത്തില്‍ ലോക ജനതയ്ക്ക് അവബോധം സൃഷ്ടിക്കുന്നതിനയി 2001 ല്‍ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയാണ് ഈ ദിവസം അവതരിപ്പിച്ചത്. ക്രിയാത്മകത ഊട്ടി ഉറപ്പിക്കുക എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണ മുദ്രാവക്യം.
ദൈനം ദിന ജീവിതത്തില്‍ ബൗദ്ധിക സ്വത്തവകാശത്തിനുള്ള പങ്ക് ബോദ്ധ്യപ്പെടുത്തുന്നതിനുള്ള ദിനമാണിത്. ലോകത്തുടനീളമുള്ള നവീന അശയക്കാരുടെയും കലാകാരന്മാരുടേയും സമൂഹ്യ വികസനത്തിനായുള്ള സംഭാവനകള്‍ ഈ ദിനത്തില്‍ ശ്രദ്ധേയമാകുകയും ചെയ്യുന്നു.
ബൗദ്ധിക സ്വത്തവകാശ സംഘടന 1970ല്‍ നിലവില്‍ വന്ന ദിനമാണ് ഏപ്രില്‍ 26. അതു കൊണ്ട് തന്നെ ഈ ദിനം ബൗദ്ധിക സ്വത്തവകാശ ദിനമായി കരുതുന്നു. 2001 ല്‍ ബൗദ്ധിക സ്വത്തവകാശ ദിനം നിലവില്‍ വന്നതു മുതല്‍ രോ വിഷങ്ങളുമായി ബന്ധപ്പെടുത്തിയാണ് അത് അഘോഷിക്കുന്നത്.
2001 ല്‍ 'ഭാവി സൃഷ്ടിക്കല്‍ ദിനം" ആയി ആഘോഷിച്ചിരുന്നു. 2002 ലും 2004 ലും 2007 ലും ' ക്രിയാത്മകത ഊട്ടി ഉറപ്പിക്കുക "എന്നതായിരുന്നു മുദ്രാവാക്യം.
2003 ല്‍ 'ബിസ്സിനസ്സിലെ ബൗദ്ധിക സ്വത്തവകാശം" ആയിരുന്നെങ്കില്‍ 2005 ല്‍ 'ചിന്തിക്കുക, സങ്കല്‍പ്പിക്കുക, സൃഷ്ടിക്കുക" എന്നതായിരുന്നു വിഷയം. 2006 ല്‍ 'ഒരു ആശയത്തോടെ തുടങ്ങുക" എന്നതായിരുന്നു മുഖ്യ അജണ്ട